'ഞാന്‍ ഈ ലോകത്തോട് വിട പറഞ്ഞാലും നിന്നെ നീ കുറ്റപ്പെടുത്തരുത്'; മകനില്‍ നിന്ന് കൊവിഡ് പകര്‍ന്ന അമ്മ...

പോസ്റ്റ് വൈറലായതോടെ അമ്മയ്ക്കും മകനും കരുത്തു പകര്‍ന്ന് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കൊവിഡിന്‍റെ പേരില്‍ ആരും ആരെയും കുറ്റപ്പെടുത്തരുത് എന്ന സന്ദേശവും ആളുകള്‍ പ്രകടിപ്പിച്ചു. 
 

doctors viral heartbreaking post reminds everyone about the fears of Covid

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. ആരോ​ഗ്യപ്രവർത്തകരെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് രോ​ഗികളെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കൊവിഡ് രോ​ഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പിപിഇ കിറ്റ് ധരിച്ച് മേശപ്പുറത്ത് കിടന്നുറങ്ങുന്ന സ്വന്തം ചിത്രമാണ് മലേഷ്യയില്‍ നിന്നുള്ള ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഡോ. ടിമോത്തി ചിത്രത്തോടൊപ്പം കുറിച്ച വരികളാണ് അതിലേറെ ശ്രദ്ധ നേടിയത്. താന്‍ എപ്പോഴും തന്‍റെ രോഗികളോട് പ്രിയപ്പെട്ടവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ പറയാറുണ്ട്. ഇത്തവണ ഒരമ്മ തന്‍റെ മകനെ വിളിച്ചു. 

'കൊവിഡ് ബാധയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നതിന്‍റെ പേരില്‍ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല.  ഞാന്‍ ഈ ലോകത്തോട് വിട പറഞ്ഞാലും നിന്നെ നീ കുറ്റപ്പെടുത്തരുത്'- അമ്മ മകനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയെന്ന് ഡോക്ടര്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Timothy Lau (@timothylau_qs)

 

 

പോസ്റ്റ് വൈറലായതോടെ അമ്മയ്ക്കും മകനും കരുത്തു പകര്‍ന്ന് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കൊവിഡിന്‍റെ പേരില്‍ ആരും ആരെയും കുറ്റപ്പെടുത്തരുത് എന്ന സന്ദേശവും ആളുകള്‍ പ്രകടിപ്പിച്ചു. 

Also Read: ഐസിയുവിൽ കഴിയുന്ന കൊവിഡ് രോഗികള്‍ക്കായി നൃത്തച്ചുവടുമായി നഴ്‌സുമാർ; കയ്യടിച്ച് സോഷ്യൽ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios