'സ്‌കിന്‍' മനോഹരമാക്കാനും പാടുകളെ ഇല്ലാതാക്കാനും ചെയ്യാം...
ഡയറ്റില്‍ പാലിക്കേണ്ട ചില കരുതലുകളെ കുറിച്ചാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് നാം ആകെയും എന്ന പ്രസിദ്ധമായ വാചകം ഡോക്ടര്‍ ആവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല
തിളക്കമുള്ളതും പാടുകളോ നിറവ്യത്യാസമോ ഇല്ലാത്തതുമായ ചര്‍മ്മം ഏവരുടെയും ആഗ്രഹമാണ്. മാറിമാറിവരുന്ന പുറത്തെ കാലാവസ്ഥയും പൊടിയും അഴുക്കുമെല്ലാം ഏല്‍ക്കുന്നത് ചര്‍മ്മത്തിന്റെ ഏറ്റവും പുറമെക്കുള്ള പാളിയാണ്.
രോമകൂപങ്ങള്‍ക്കകത്ത് ഇത്തരത്തില്‍ പൊടിയും അഴുക്കും എണ്ണയുമെല്ലാം അടിയുന്നത് അണുക്കളെ അകത്തേക്കെത്തിക്കാന്‍ ഇടയാക്കുന്നു. ഇത് പിന്നീട് ചര്‍മ്മത്തിന്റെ പുറത്ത പാളിയില്‍ പാടുകളോ, കുരുവോ എല്ലാം രൂപപ്പെടാനും കാരണമാകുന്നു.
ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ കൃത്യമായ 'സ്‌കിന്‍ കെയര്‍ റൂട്ടീന്‍' (പതിവായ ചര്‍മ്മപരിപാലനം) പിന്തുടരാവുന്നതാണ്. ഇക്കാര്യം പ്രത്യേകം ശ്രദ്ധ നല്‍കേണ്ട ഒന്നുമാണ്. എന്നാല്‍ ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഇതിനെക്കാളധികം ശ്രദ്ധ നല്‍കേണ്ട മറ്റൊന്നുകൂടിയുണ്ടെന്നാണ് പ്രമുഖ കോസ്‌മെറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തല്‍ ഗുപ്ത പറയുന്നത്.
ഡയറ്റില്‍ പാലിക്കേണ്ട ചില കരുതലുകളെ കുറിച്ചാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് നാം ആകെയും എന്ന പ്രസിദ്ധമായ വാചകം ഡോക്ടര്‍ ആവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.
'പുറത്തുനിന്ന് ചര്‍മ്മത്തെ പരിപാലിച്ചെടുക്കുന്നതിലും എപ്പോഴും നല്ലത് അകത്തുനിന്ന് തന്നെ അവയെ ആരോഗ്യപൂര്‍വ്വം പരിപാലിക്കുന്നതാണ്. അതായത് ഭക്ഷണത്തിലൂടെ...'- ഡോ. ഗീതിക പറയുന്നു.
'സിട്രസ് ഫ്രൂട്ട്‌സ്' എന്നറിയപ്പെടുന്ന പഴങ്ങള്‍ ധാരാളമായി കഴിക്കുകയാണ് ഇതിനാദ്യമായി വേണ്ടതെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ഓറഞ്ച്, നാരങ്ങ എന്നിവയെല്ലാം 'സിട്രസ് ഫ്രൂട്ട്‌സ്' ആണ്.
അതുപോലെ മത്തന്‍, കാരറ്റ്, മധുരക്കിഴങ്ങ് എന്നീ മൂന്ന് ഭക്ഷണങ്ങളും 'സ്‌കിന്‍' ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്തുന്നതിന് പതിവായി കഴിക്കാവുന്നതാണത്രേ. ഈ മൂന്ന് ഭക്ഷണങ്ങളിലും 'ബീറ്റ കരോട്ടിന്‍' എന്ന ഘടകമടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെത്തുമ്പോള്‍ വൈറ്റമിന്‍-എയായി മാറുന്നു. ഇത് ചര്‍മ്മത്തിനും കണ്ണിനും മുടിക്കുമെല്ലാം ഏറെ പ്രയോജനപ്രദമായ വൈറ്റമിനാണ്.
ഇനി മാംസാഹാരങ്ങളിലേക്ക് കടന്നാല്‍ സീ ഫുഡില്‍ ചിലതാണ് ഡോക്ടര്‍ പ്രധാനമായും നിര്‍ദേശിക്കുന്നത്. കോര, അയല, മത്തി എന്നീ മത്സ്യങ്ങളാണത്രേ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാവുക.
ചര്‍മ്മത്തില്‍ കേടുപാടുകള്‍ സംഭവിച്ച ശേഷം അതിനെ ചികിത്സയിലൂടെ ഭേദപ്പെടുത്തുന്നതിന് പകരം നേരത്തേ തന്നെ ഡയറ്റ് മെച്ചപ്പെടുത്തി ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്തുന്നതാണ് ഉത്തമമെന്നും ഇതിന് ഡയറ്റ് ക്രമീകരിക്കലാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗമെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു.
Also Read:- വരണ്ട ചര്‍മ്മമുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona