Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ പ്രമേഹരോ​ഗിയാക്കും ; മുന്നറിയിപ്പുമായി ഐസിഎംആർ

Advanced Glycation End Products (AGEs) അടങ്ങിയ ഭക്ഷണങ്ങൾ പ്രമേ​ഹ സാധ്യത കൂട്ടുന്നു. ചില ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ പാകം ചെയ്യുമ്പോൾ പ്രത്യേകിച്ച് സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളിൽ ഉണ്ടാകുന്ന ദോഷകരമായ സംയുക്തങ്ങളാണ് ഇവ.
 

consumption of fried foods like samosa chips has led to diabetes epidemic in India icmr study
Author
First Published Oct 7, 2024, 9:16 PM IST | Last Updated Oct 7, 2024, 10:00 PM IST

ഇന്ത്യയിൽ പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതികൂടിവരികയാണ്.  ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്നും 136 ദശലക്ഷം ആളുകൾ പ്രമേഹത്തിന് മുമ്പുള്ള ഘട്ടങ്ങളിലാണെന്നും മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്ന് 2023-ൽ നടത്തിയ ഒരു പഠനത്തിൽ വെളിപ്പെടുത്തി.

25 മുതൽ 45 വയസ്സ് വരെ പ്രായമുള്ള 23 ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉള്ള 38 അമിതഭാരവും പൊണ്ണത്തടിയും ഉള്ള മുതിർന്നവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ചിപ്‌സ്, കുക്കീസ്, വറുത്ത ഭക്ഷണങ്ങൾ, മയോണെെസ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികളാക്കുന്നതിന് പ്രധാന കാരണമെന്ന് ​ഗവേഷകർ പറയുന്നു. 

Advanced Glycation End Products (AGEs) അടങ്ങിയ ഭക്ഷണങ്ങൾ പ്രമേ​ഹ സാധ്യത കൂട്ടുന്നു. ചില ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ പാകം ചെയ്യുമ്പോൾ പ്രത്യേകിച്ച് സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളിൽ ഉണ്ടാകുന്ന ദോഷകരമായ സംയുക്തങ്ങളാണ് ഇവ. ഈ സംയുക്തങ്ങൾ വീക്കം, ഇൻസുലിൻ പ്രതിരോധം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ തുടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ അമിതഭാരവും പൊണ്ണത്തടിയും ഉള്ള വ്യക്തികൾക്ക് അവരുടെ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

എജിഇ അടങ്ങിയ ഭക്ഷണങ്ങളാണ് താഴേ ചേർക്കുന്നത്...

ചിപ്‌സ്, വറുത്ത ചിക്കൻ, സമോസ, ബേക്ക്ഡ് ഭക്ഷണങ്ങൾ, കുക്കികൾ, കേക്കുകൾ, പ്രോസസ്ഡ് ഭക്ഷണങ്ങൾ,   മയോണെെസ്, ബേക്കൺ, ബീഫ്, കോഴിയിറച്ചി തുടങ്ങിയ ഗ്രിൽ ചെയ്തതോ വറുത്തതോ ആയ മാംസം, റോസ്റ്റഡ് നട്സ്. 

 

വയര്‍ ചാടുന്നത് തടയാം, ആറ് കാര്യങ്ങൾ ഓർത്തിരിക്കൂ
 

Latest Videos
Follow Us:
Download App:
  • android
  • ios