പൂച്ചകളെ ഉമ്മ വെക്കരുത്; കൊവിഡ് പകരാൻ സാധ്യതയെന്ന് ശാസ്ത്രജ്ഞർ

അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ്​ പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല. 
 

cats can spread corona virus says scientists

ലണ്ടൻ: പൂച്ചകളിൽ നിന്ന്​ മറ്റു പൂച്ചകളിലേക്ക്​ കൊവിഡ്  വളരെ വേ​ഗത്തിൽ പകരുമെന്ന വെളിപ്പെടുത്തലുമായി​ ഗവേഷകർ. പൂച്ചകളിൽ പലപ്പോഴും കൊവിഡ് ​ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും ശാസ്​ത്രജ്​ഞർ കൂട്ടിച്ചേർക്കുന്നു. മനുഷ്യരിൽ നിന്നാണ്​ കൊവിഡ് ​ പൂച്ചകളിലേക്ക്​ പകരുന്നത്.​ ഈ പൂച്ചകൾ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്​. എന്നാൽ അത്തരത്തിലൊരു സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധരുടെ വെളിപ്പെടുത്തൽ.

അതേസമയം, പൂച്ചകളെ ഉമ്മവെക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ്​ ശരീരത്തിലെത്താമെന്നും വൈറസ്​ വിദഗ്​ധൻ പീറ്റർ ഹാഫ്​മാൻ പറഞ്ഞു. ഹാഫ്​മാനും സഹപ്രവർത്തകരും വിസ്​കോൻസിൻ സ്​കൂൾ ഓഫ്​ വെറ്ററിനറി മെഡിസി​ന്റെ സഹായത്തോടെ നടത്തിയ പരീക്ഷണഫലം ന്യൂ ഇംഗ്ലണ്ട്​ ജേണൽ ഓഫ്​ മെഡിസിനിലാണ്​ പ്രസിദ്ധീകരിച്ചത്​. കൊവിഡ്  രോഗിയെയും മനുഷ്യരിൽ നിന്ന്​ രോഗം പകർന്ന മൂന്ന്​ പൂച്ചകളെയുമാണ്​ പരീക്ഷണ വിധേയമാക്കിയത്​. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ്​ പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല. 

'അവ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തില്ല. അതുപോലെ ശരീര താപനില വർദ്ധിക്കുകയോ ശരീരഭാരം കുറയുകയോ ചെയ്തില്ല. യാതൊരു വിധത്തിലുള്ള കൊവിഡ് ലക്ഷണങ്ങളും ഇവയിൽ പ്രകടമായില്ല.' ഹാഫ്മാൻ വെളിപ്പെടുത്തി. വളർത്തുമൃ​ഗങ്ങളിൽ നിന്നാണ് പലർക്കും പകർച്ചവ്യാധികൾ ഉണ്ടാകുന്നത്. അതിനാൽ വൃത്തിയായിരിക്കുക എന്നത് പരമപ്രധാനമാണ്. വളർത്തുമൃ​ഗങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. അതുപോലെ വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും മറ്റും എപ്പോഴും വൃത്തിയായിരിക്കണം. 


 

Latest Videos
Follow Us:
Download App:
  • android
  • ios