Omicron : ബൂസ്റ്റർ ഡോസ് ആന്‍റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധര്‍
രണ്ട് ഡോസ് കൊവിഡ് വാക്സിനുമെടുത്തവർക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്‍റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടുകൂടിയ ഒമിക്രോൺ ബാധയിൽനിന്ന് ഇത് രക്ഷയേകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവും കടുത്ത ജാഗ്രതയിലാണ് ഇപ്പോള്‍. അതിനിടെ ഒമിക്രോൺ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് (Booster Dose) ഫലപ്രദമാണെന്ന് പല പഠനങ്ങളും പറയുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പഠന പ്രകാരം മൂന്നാമത്തെ ഡോസ് 75 ശതമാനം ഫലപ്രദമാണെന്നാണ് പറയുന്നത്.
ഈ പഠനം ശരിവയ്ക്കുന്ന നിരീക്ഷണമാണ് ഇന്ത്യയിലെ മറ്റ് ആരോഗ്യ വിദഗ്ധരും നല്‍കുന്നത്. രണ്ട് ഡോസ് കൊവിഡ് വാക്സിനുമെടുത്തവർക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്‍റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടുകൂടിയ ഒമിക്രോൺ ബാധയിൽനിന്ന് ഇത് രക്ഷയേകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് അധികഡോസ് വാക്സിൻ നൽകുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.
ബൂസ്റ്റർ ഡോസ് നല്‍കുന്നത് ആന്‍റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വൈറോളജിസ്റ്റും ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് കൺസോർഷ്യ (SARS-COV-2 Genomic Consortia, INASACOG) ഉപദേശകസമിതി മുൻ തലവനുമായ ഡോ. ഷാഹിദ് ജമീൽ വ്യക്തമാക്കി. കൊവിഷീല്‍ഡ് വാക്സിന്റെ ഒരുഡോസ് മാത്രമെടുത്തവർക്ക് എട്ടുമുതൽ 12 വരെ ആഴ്ചയ്ക്കുള്ളിൽ രണ്ടാംഡോസ് നൽകാം. ഇന്ത്യയിൽ ലഭ്യമായ കൊവാക്സിൻ, കൊവിഷീൽഡ്, സൈക്കോവ്-ഡി, കൊവോവാക്സ്, കോർബെവ് എ.എക്സ്-ഇ എന്നിവ ബൂസ്റ്റർ ഡോസ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഒമിക്രോൺ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് 75 ശതമാനം ഫലപ്രദമാണെന്ന് യുകെ പഠനം