ബ്ലഡ് കാൻസർ ; ശരീരം മുന്‍കൂട്ടി കാണിച്ച് തരുന്ന ചില ലക്ഷണങ്ങള്‍

ക്ഷീണവും ബലഹീനതയും ബ്ലഡ് കാൻസറിന്റെ ലക്ഷണമാകാം. ആരോഗ്യകരമായ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുമ്പോഴാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇത് അനീമിയയിലേക്ക് നയിക്കുന്നു.
 

blood cancer symptoms and signs-rse-

എല്ലാവരും ഏറെ പേടിയോടെ നോക്കി കാണുന്ന രോ​ഗമാണ് അർബുദം. എല്ലാ കാൻസറുകളും അപകടകാരികളാണ്. തുടക്കത്തിലെ രോ​ഗം കണ്ടെത്തിയാൽ മാറ്റാവുന്ന അസുഖം കൂടിയാണിത്. കാൻസറിൽ തന്നെ കൂടുതൽ അപകടകാരിയായി കണക്കാക്കുന്നത് രക്താർബുദം ആണ്. എന്നിരുന്നാലും രക്താർബുദം പ്രാരംഭത്തിലെ കണ്ടെത്തി ചികിത്സ ലഭിക്കുകയാണെങ്കിൽ ഇതിൽ നിന്നും രക്ഷനേടാൻ സാധിക്കും.

അസ്ഥിമജ്ജയിൽ നിന്ന് ഉത്ഭവിക്കുന്നതും രക്തകോശങ്ങളെ ബാധിക്കുന്നതുമായ കാൻസറാണ് രക്താർബുദം.  രക്താർബുദം, ലിംഫോമ, മൈലോമ എന്നിവ ഉൾപ്പെടുന്ന ഈ അവസ്ഥകൾ അവയുടെ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും സൂക്ഷ്മവും അവ്യക്തവുമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാമെന്നും വഡോദരയിലെ എച്ച്‌സിജി കാൻസർ സെന്ററിലെ ഹെമറ്റോളജിയിലെ ഡോ. ദിവ്യേഷ് പട്ടേലിൽ പറയുന്നു. 

രക്താർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ക്ഷീണവും ബലഹീനതയും...

ക്ഷീണവും ബലഹീനതയും ബ്ലഡ് കാൻസറിന്റെ ലക്ഷണമാകാം. ആരോഗ്യകരമായ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുമ്പോഴാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇത് അനീമിയയിലേക്ക് നയിക്കുന്നു.

പെട്ടെന്ന് ഭാരം കുറയുക...

വ്യക്തമായ കാരണങ്ങളില്ലാതെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ആദ്യകാല ലക്ഷണമായിരിക്കാം. കാൻസർ കോശങ്ങൾക്ക് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താനും ശരീരഭാരം കുറയ്ക്കാനും കഴിയും.

അടിക്കടിയുള്ള അണുബാധകൾ...

രക്താർബുദം ഉണ്ടാകുമ്പോൾ ശരീരം അണുബാധയ്ക്ക് കൂടുതൽ വിധേയമാക്കുന്നു. നിങ്ങൾ പതിവിലും കൂടുതൽ തവണ രോഗബാധിതനാകുന്നതായി കണ്ടെത്തിയാൽ പ്രത്യേകിച്ച് അണുബാധകളിൽ നിന്ന് സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുന്ന സാഹചര്യത്തിൽ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.

 രക്തസ്രാവം...

മോണയിൽ രക്തസ്രാവം, അല്ലെങ്കിൽ ചെറിയ പരിക്കുകൾക്ക് ശേഷം നീണ്ടുനിൽക്കുന്ന രക്തസ്രാവം എന്നിവ രക്തം കട്ടപിടിക്കുന്നതിനുള്ള ഒരു പ്രശ്നത്തെ സൂചിപ്പിക്കാം. ഇത് ചില രക്താർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. ദിവ്യേഷ് പട്ടേലിൽ പറയുന്നു. 

വലുതായ ലിംഫ് നോഡുകൾ...

ലിംഫ് നോഡുകൾ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വീർത്ത നോഡുകൾ സാധാരണയായി വേദനയില്ലാത്തതും കഴുത്ത്, കക്ഷം അല്ലെങ്കിൽ ഞരമ്പ് എന്നിവയിൽ അനുഭവപ്പെടാം.

അസ്ഥി വേദന...

രക്താർബുദം അസ്ഥികളെ ബാധിക്കുന്ന രോ​ഗമാണ്. ഇത് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു. സ്ഥിരമായ അസ്ഥി വേദന, പ്രത്യേകിച്ച് പുറകിലോ വാരിയെല്ലിലോ ഒരിക്കലും അവഗണിക്കരുത്.

രാത്രിയിൽ അമിത വിയർപ്പ്...

നാഷണൽ ഓർഗനൈസേഷൻ ഫോർ റെയർ ഡിസോർഡേഴ്‌സിന്റെ അഭിപ്രായത്തിൽ, ക്രോണിക് മൈലോയ്ഡ് ലുക്കീമിയയും (സിഎംഎൽ) ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയയും (സിഎൽഎൽ) ഉള്ള ആളുകൾ രാത്രിയിൽ വിയർക്കുന്ന പ്രധാനപ്പെട്ട് ലക്ഷണമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios