കൊവിഡ് 19; വ്യാജ മരുന്നുകളുടെ പുറകെ പോകരുത്; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
ലോകമെങ്ങും കൊവിഡ് വ്യാപിച്ചതോടെ നിരവധി വ്യാജ മരുന്നുകൾ സജീവമായിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനിലൂടെയാണ് ഇവയുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് നിഖില്‍ മോദി പറയുന്നു.
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ മറവില്‍ 'ഇമ്യൂണിറ്റി ബൂസ്റ്റര്‍' എന്ന പേരില്‍ വരുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ചില വ്യാജ മരുന്നുകളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ലോകമെങ്ങും കൊവിഡ് വ്യാപിച്ചതോടെ നിരവധി വ്യാജ മരുന്നുകൾ സജീവമായിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനിലൂടെയാണ് ഇവയുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് നിഖില്‍ മോദി പറയുന്നു.
കൊറോണ വെെറസ് വ്യാപിച്ചതോടെ ആളുകൾ കൂടുതല്‍ സമയം സോഷ്യൽ മീഡിയയിലാണ് ചെലവഴിക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ചാണ് അവർ കൂടുതലും കേൾക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലാണ് 'ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍' പോലുള്ളവയുടെ പ്രചാരമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ പരിഭ്രാന്തി മുതലെടുത്ത്, നിരവധി ചികിത്സകളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളും ഇപ്പോൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. പലരും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നില്ലെന്നും ഡോ. നിഖിൽ പറയുന്നു.
'കൊവിഡ് വ്യാപിക്കുന്ന ഈ സമയത്ത് നിലവിൽ മരുന്ന് ലഭ്യമല്ലെന്ന് പൊതുജനങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ പരീക്ഷണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ മറ്റ് ചികിത്സയോ മരുന്നോ ഇല്ലെന്ന് ഓർക്കുക. അതിനാൽ ആരെങ്കിലും അവകാശവാദങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അത് തികച്ചും അടിസ്ഥാനരഹിതമാണ്...'- ഡോ. നിഖിൽ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാന്‍ ചുക്കുകാപ്പിയും ചൂടുവെള്ളവും മതിയെന്നൊക്കെ പ്രചാരണങ്ങളുണ്ട്. ചില വൈറല്‍ രോഗങ്ങളുടെ ലക്ഷണങ്ങളെ ശമിപ്പിക്കാന്‍ ഇവയ്ക്കാവും. അല്ലാതെ കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇവയ്ക്കാവില്ല.
കൊറോണ വൈറസ് അണുബാധ തടയാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ മരുന്നുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്ററിലെ റെസ്പിറേറ്ററി ഡിസീസസ് കണ്‍സള്‍ട്ടന്റ് ഡോ. വിജയ് ദത്ത് പറഞ്ഞു. മാസ്കുകൾ ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് കൊവിഡിനെതിരെ നിലവിലുള്ള പ്രതിരോധ മാര്‍ഗങ്ങളെന്ന് ഡോ. വിജയ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറവ്: ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ്...