സ്ത്രീകള്‍ ദിവസവും സോയ കഴിച്ചാലുളള ഗുണം ഇതാണ്...
സോയ എല്ലാവര്‍ക്കും ഇഷ്ടമാണ്. പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ബാധിച്ചവർക്ക് സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
സോയ എല്ലാവര്‍ക്കും ഇഷ്ടമാണ്. പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ബാധിച്ചവർക്ക് സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. സ്ത്രീകളില്‍ വന്ധ്യതയ്ക്ക് പ്രധാന കാരണം പിസിഒഡിയാണ്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയതും ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുമായിരിക്കും. സോയാച്ചെടിയിൽ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജൻ ആണ് ഐസോഫ്ലേവനുകൾ. സോയാമിൽക്കിലും ചില കൃത്രിമഭക്ഷണ പദാർഥങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പിസിഒഡി പ്രതിരോധിക്കാനുള്ള കഴിവ് ഈ ഐസോഫ്ലേവനുകൾക്കുണ്ട്.
ഗര്‍ഭം ധരിക്കേണ്ട പ്രായത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ സ്ത്രീകളില്‍ പിസിഒഡി ബാധിക്കുന്നു. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും ഉല്‍പ്പാദനം കുറക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ ഉണ്ടാക്കുന്നു. മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്.