പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ...?
പ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് 'ഗ്ലൈസെമിക് സൂചിക' (ജിഐ). പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാര്‍ഗം ഗ്ലൈസെമിക് സൂചിക(ജി.ഐ) പരിശോധിക്കുക എന്നതാണ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഒരു ജീവിതരീതി പിന്തുടരുക എന്നിവ ഈ അവസ്ഥയെ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.
പ്രമേഹമുള്ള മിക്ക ആളുകളും മധുരമോ അധിക പഞ്ചസാരയോ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നിരുന്നാലും, ചില പഴങ്ങൾ കഴിക്കാൻ പ്രമേഹരോഗികൾക്ക് ഭയമാണ്. കാരണം, പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് താറുമാറാക്കുമോ എന്ന ചിലർ ആശങ്കപ്പെടുന്നു.
പ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് 'ഗ്ലൈസെമിക് സൂചിക' (ജിഐ). പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാര്‍ഗം ഗ്ലൈസെമിക് സൂചിക(ജി.ഐ) പരിശോധിക്കുക എന്നതാണ്.
' പ്രമേഹമുള്ളവർക്ക് പഴം കഴിക്കാവുന്നതാണ്. പഴത്തില്‍ നിന്ന് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. എന്നാല്‍ ടിന്നിലടച്ച പഴം പോലുള്ളവ ഒഴിവാക്കണം'- അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. പ്രമേഹരോഗികൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാകേണ്ട മൂന്ന് പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഒന്ന്...
പ്രമേഹരോഗികള്‍ക്ക് ധെെര്യപൂർവ്വം കഴിക്കാവുന്ന ഒരു പഴമാണ് പേരക്ക. പ്രമേഹരോഗികള്‍ സാധാരണഗതിയില്‍ നേരിട്ടേക്കാവുന്ന മലബന്ധം അകറ്റുന്നതിന് പേരക്ക മികച്ചൊരു പ്രതിവിധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവും പേരക്കയ്ക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
രണ്ട്...
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മറ്റൊരു പഴമാണ് ആപ്പിൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമായ പഴമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ പരിഹാരമാണ്.
മൂന്ന്...
പ്രമേഹമുള്ളവർ മാമ്പഴം കഴിക്കുന്നത് പൂർണ്ണമായും ആരോഗ്യകരവും ഗുണകരവുമാണെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ പറയുന്നു. "ശുദ്ധമായ പഴങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ആരോഗ്യകരമാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു പഴം വീതം എല്ലാ ദിവസവും കഴിക്കുക," - റുജുത പറയുന്നു.
മാമ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക 51 ആണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഒന്നായി ഈ പഴത്തെ കണക്കാക്കുന്നു. ഈ പഴത്തിൽ നാരുകളും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ മൊത്തത്തിലുള്ള ആഘാതം കുറയ്ക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാം, അണുബാധകൾക്കെതിരെ പോരാടാം; നിങ്ങൾ ചെയ്യേണ്ടത് ..