ചിരിച്ചാല്‍ നിര്‍ത്തില്ല, കരഞ്ഞാലും ; അനുഷ്‌ക ഷെട്ടിയെ ബാധിച്ച അപൂര്‍വ്വ രോഗം, ലക്ഷണങ്ങള്‍!

നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബള്‍ബര്‍ അഫെക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. 

anushka shetty suffering from a rare laughing disease

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂർവ രോഗാവാസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്ന രോ​ഗാവസ്ഥയാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

എന്താണ് സ്യൂഡോബൾബർ അഫെക്ട്? (Pseudobulbar Affect) 

നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ രോഗാവസ്ഥ ആണിത്. 

സ്ട്രോക്ക്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി, അൽഷിമേഴ്സ് രോഗം തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് അല്ലെങ്കിൽ പരിക്കുകളുമായി പിബിഎ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. 

വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറൽ പാതകളിലെ തടസ്സങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഒരു വ്യക്തി സങ്കടകരമായ ഒരു സംഭവത്തിൽ ചിരിക്കുകയോ തമാശ പറയുന്ന സാഹചര്യത്തിൽ കരയുകയോ ചെയ്യുന്നതെല്ലാം PBA യുടെ ലക്ഷണങ്ങളാണ്. പിബിഎ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു. 

വണ്ണം കുറയ്ക്കാൻ തെെര് ; ഈ രീതിയിൽ കഴിക്കൂ
 

Latest Videos
Follow Us:
Download App:
  • android
  • ios