Weight Loss : 33 കിലോ കുറച്ചത് എട്ട് മാസം കൊണ്ട്, വെയ്റ്റ് ലോസ് ടിപ്സ് പങ്കുവച്ച് അഞ്ജു ജയൻ
തുടക്കത്തിൽ 98 കിലോ ഉണ്ടായിരുന്നു. ഇപ്പോൾ 65 കിലോയാണുള്ളത്. എട്ട് മാസം കൊണ്ടാണ് 33 കിലോ കുറച്ചത്. നന്നായി വർക്കൗട്ടും സുംബയും ഡയറ്റും നോക്കിയാണ് ഭാരം കുറച്ചതെന്ന് അഞ്ജു ജയൻ പറയുന്നു.
അമിതവണ്ണം ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകും.
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ബംഗ്ലൂരിൽ നിന്നുള്ള അഞ്ജു ജയൻ ചില വെയ്റ്റ് ലോസ് ടിപ്സുകൾ പങ്കുവയ്ക്കുന്നു. 98 കിലോയിൽ നിന്ന് 65 കിലോയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജു.
അന്ന് 98 കിലോ, ഇന്ന് 65 കിലോ
തുടക്കത്തിൽ 98 കിലോ ഉണ്ടായിരുന്നു. ഇപ്പോൾ 65 കിലോയാണുള്ളത്. എട്ട് മാസം കൊണ്ടാണ് 33 കിലോ കുറച്ചത്. നന്നായി വർക്കൗട്ടും സുംബയും ഡയറ്റും നോക്കിയാണ് ഭാരം കുറച്ചതെന്ന് അഞ്ജു പറയുന്നു. ബോഡി ഷെയിമിംഗ് വലുതായി നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, ചിലർ തടി കൂടിയല്ലോ, എങ്ങനെയാണ് ഇത്രയും തടി കൂടിയത്, വണ്ണം കൂടിയാൽ അസുഖങ്ങൾ വരും എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാത്തതും ഏറെ സങ്കടത്തിലാക്കി. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയത്.
'ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമല്ല ഭാരം കൂടുന്നത്...'
' തടി കുറഞ്ഞപ്പോൾ എങ്ങനെയാണ് ഭാരം കുറച്ചത്. ഞങ്ങൾക്ക് കൂടി ഡയറ്റ് പറഞ്ഞ് തരാമോ എന്നൊക്കെ പലരും ചോദിച്ചു. വണ്ണം കുറയ്ക്കുന്നതിനായി വെയ്റ്റ് ലോസ് പ്രോഡട്കുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പോലും പലരും ചോദിച്ച് തുടങ്ങി. തടി കൂടിയിരുന്നപ്പോഴും തടി കുറഞ്ഞപ്പോഴും നെഗറ്റീവ് കമന്റുകൾ കേട്ടിരുന്നു. പലരും കരുതുന്നത് ഭക്ഷണം കഴിച്ചാണ് ഭാരം കൂടുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. പിസിഒഡി, തെെറോയ്ജ് പോലുള്ള പ്രശ്നങ്ങൾ എന്നെ വല്ലാതെ അലട്ടിയിരുന്നു. അത് കൊണ്ടൊക്കെ തന്നെയാണ് ഭാരം കൂടിയതെന്ന കാര്യം പലർക്കും അറിയില്ല. ഭക്ഷണം കഴിച്ചത് കൊണ്ടാണ് ഭാരം കൂടുന്നത് എന്ന ചിന്തയാണ് ആദ്യം മറ്റേണ്ടത്...- അഞ്ജു പറഞ്ഞു.
തെെറോയ്ഡ്, പിസിഒഡി, കാൽവേദന എന്നിവ ഉണ്ടായിരുന്നു...
ഗർഭിണിയായിരുന്നപ്പോൾ തെെറോയ്ഡ് ഉണ്ടായിരുന്നു. അന്ന് അതിന് മരുന്ന് കഴിച്ചിരുന്നു. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. ക്രമം തെറ്റിയ ആർത്തവം, കാൽവേദന, പിസിഒഡി തുടങ്ങിയ പ്രശ്നങ്ങൾ വണ്ണം ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്നു. ഭാരം കുറഞ്ഞപ്പോൾ ഈ പ്രശ്നങ്ങളെല്ലാം മാറിയിട്ടുണ്ട്.
മധുരം ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക
' ഭാരം കുറയ്ക്കുന്നതിനായി നിരവധി വെയ്റ്റ് ലോസ് പ്രോടക്ടറുകൾ മാർക്കറ്റിലുണ്ട്. അവയുടെ പുറകെ പോകാതെയിരിക്കുക. ജിമ്മിൽ പോയാൽ തന്നെ ഭാരം കുറയു എന്നൊന്നുമില്ല. വീട്ടിലിരുന്ന് തന്നെ ഡയറ്റും വർക്കൗട്ടും ചെയ്താൽ ഭാരം പെട്ടെന്ന് കുറയും. ധാരാളം വെള്ളം കുടിക്കുക, മധുരം ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക, ചായ, കാപ്പി എന്നിവ ഒഴിവാക്കുക, ചോറിന്റെ അളവ് കുറയ്ക്കുക ഇത്രയും ചെയ്യമ്പോൾ തന്നെ നല്ല മാറ്റം ഉണ്ടാകും...' - അഞ്ജു ജയൻ പറഞ്ഞു.
70 ശതമാനം ഡയറ്റും 30 ശതമാനം വർക്കൗട്ടും...
' 70 ശതമാനം ഡയറ്റും 30 ശതമാനം വർക്കൗട്ടും എന്നുള്ളതാണ് പ്രധാന കാര്യം. ഈ രീതിയിൽ പോയാൽ തന്നെ ഭാരം എളുപ്പം കുറയ്ക്കാം. ക്യത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക. എന്നാൽ ഭക്ഷണത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കുക. പച്ചക്കറികളും പഴവർഗങ്ങളും ധാരാളം ഉൾപ്പെടുത്തുക. തുടക്കത്തിൽ കഠിനമായ വർക്കൗട്ടുകൾ ചെയ്യരുത്. വളരെ കുറച്ച് വർക്കൗട്ടുകൾ മാത്രം ചെയ്യുക...- അഞ്ജു ജയൻ പറയുന്നു.
വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ ആദ്യം വിചാരിക്കണം. നമ്മുടെതാണ് ശരീരം എന്നുള്ളത് മനസിൽ എപ്പോഴും ഓർത്ത് വയ്ക്കുക. നമ്മുടെ ശരീരരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ മാത്രം നൽകുക...' - അഞ്ജു പറയുന്നു.
മൂന്ന് മാസം കൊണ്ട് കുറച്ചത് 16 കിലോ ; ' ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി...'
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss stories എന്ന് എഴുതാൻ മറക്കരുത്.