ബിപിയുണ്ടോ? എങ്കില്‍, നിയന്ത്രിക്കാന്‍ പതിവായി ചെയ്യേണ്ട കാര്യങ്ങള്‍...

ഹൃദയസ്തംഭനം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കാവുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. 

6 must tips to lower high blood pressure

രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. ഹൃദയസ്തംഭനം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കാവുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. 

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്.   ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ട കാര്യം.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാനും ശ്രദ്ധിക്കുക. 

രണ്ട്... 

പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും രാവിലെ കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, ഓട്ടം, സൈക്ലിങ് അങ്ങനെ എന്തും തെരെഞ്ഞെടുക്കാം. 

മൂന്ന്...

യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

നാല്... 

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിത വണ്ണത്തെ കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക. 

അഞ്ച്... 

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി പുകവലിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. 

ആറ്... 

അമിത മദ്യപാനവും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ നല്ലത്. 

Also read: ഉയർന്ന കൊളസ്ട്രോൾ, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios