Gold Rate Today: കുത്തനെ വീണ് സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം മുറുകുന്നു. സ്വർണവില കുത്തനെ കുറഞ്ഞു. ഒരാഴ്ച കൊണ്ട് കുറഞ്ഞത് 960 രൂപ.

Gold Rate Today 23 08 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മൂന്ന് തവണയായി സ്വർണവില കുറഞ്ഞിരുന്നു. സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം സ്വർണവില കുറയ്ക്കാൻ കാരണമായി. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് പോര്. ഇന്നലെ ആകെ 560 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. 

Read Also: മാന്ദ്യ ഭയം, സൂചികകൾ താഴേക്ക്; നിഫ്റ്റി 17400 ന് താഴെ

ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വീണ്ടും 200 രൂപയുടെ ഇടിവുണ്ടായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. ഇന്ന് രാവിലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ ആകെ 70 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇടിവുണ്ട്. 10 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,880 രൂപയാണ്. 

Read Also: കാനഡ വിളിക്കുന്നു; ഇന്ത്യക്കാർക്ക് എളുപ്പം പറക്കാം ഈ വഴികളിലൂടെ

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു രൂപയാണ് സാധാരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ വിപണി വില 62 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
  
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില -    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു       വിപണി വില -    37,720  രൂപ
ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു         വിപണി വില -    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു         വിപണി വില -    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു       വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു          വിപണി വില-  38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില-   37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,760  രൂപ
ഓഗസ്റ്റ്   09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,360  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു      വിപണി വില -   38,080  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു       വിപണി വില -   37,880  രൂപ
ഓഗസ്റ്റ്   11- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,880  രൂപ
ഓഗസ്റ്റ്   12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,520  രൂപ
ഓഗസ്റ്റ്   14- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   38,520  രൂപ
ഓഗസ്റ്റ്   15- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,520  രൂപ
ഓഗസ്റ്റ്   16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു       വിപണി വില -   38,400  രൂപ
ഓഗസ്റ്റ്   17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില -   38,320  രൂപ
ഓഗസ്റ്റ്   18- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,320  രൂപ
ഓഗസ്റ്റ്   19- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   38,240  രൂപ
ഓഗസ്റ്റ്   20- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,240  രൂപ
ഓഗസ്റ്റ്   21- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   38,240  രൂപ
ഓഗസ്റ്റ്   22- ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു.     വിപണി വില -  38,080  രൂപ
ഓഗസ്റ്റ്   22- ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു.     വിപണി വില -   37,880  രൂപ
ഓഗസ്റ്റ്   22- ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു.     വിപണി വില -   37,680  രൂപ

Latest Videos
Follow Us:
Download App:
  • android
  • ios