Gold Rate Today: വീണ്ടും വീണു; രണ്ടാം ദിനവും സ്വർണവില താഴേക്ക്
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. 640 രൂപയുടെ വർദ്ധനവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38,320 രൂപയാണ്.
Read Also: എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച 40 രൂപയും വെള്ളിയാഴ്ചയും 40 രൂപയും വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Read Also: നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; സ്വാത്ര്യത്തിന്റെ മധുരം പകർന്ന് ബാങ്ക് ഓഫ് ബറോഡ
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില - 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില - 37,720 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില - 38,000 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില- 38,040 രൂപ
ഓഗസ്റ്റ് 07- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,360 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില - 38,080 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,880 രൂപ
ഓഗസ്റ്റ് 12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 15- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 38,520 രൂപ