വിപണിക്ക് ആശ്വാസം; സ്വര്ണ വില കുറഞ്ഞു
സ്വർണവില താഴേക്ക്. വിപണക്ക് ആശ്വാസം. വില ഉയരുന്നത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയിരുന്നു. ഇന്ന് ഒറ്റ ദിവസംകൊണ്ട് വമ്പൻ ഇടിവാണ് ഉണ്ടായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 45240 രൂപയായി.
സ്വർണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലായിരുന്നു. നാല് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില കുറഞ്ഞത്. ഇതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ വില 5655 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 4690 രൂപയായി.
ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ
വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ഇന്ന് മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തി. മൂന്ന് രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. അതേസമയം. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,760 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,560 രൂപ
മെയ് 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,560 രൂപ
മെയ് 12 - - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ