Gold Rate Today: മൂന്ന് ദിവസംകൊണ്ട് 640 രൂപയുടെ വർദ്ധന; 39,000 കടന്ന് സ്വർണവില
സ്വർണവില കുത്തനെ ഉയർന്നു. അന്തരാഷ്ട്ര വിപണിയിലെ സ്വർണ വില വർദ്ധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വരും ദിവസങ്ങളിൽ സ്വർണവില തൊട്ടാൽ പൊള്ളും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today's Gold Rate) 39400 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്നത്തെ വില 4925 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. വിപണിയിലെ വില 4080 രൂപയാണ്.
സംസ്‌ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 70 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37280 രൂപ
നവംബർ 02 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 37480 രൂപ
നവംബർ 03 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 37360 രൂപ
നവംബർ 04 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു വിപണി വില - 36880 രൂപ
നവംബർ 05 - ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു വിപണി വില - 37600 രൂപ
നവംബർ 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37600 രൂപ
നവംബർ 07 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 37520 രൂപ
നവംബർ 08 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 37440 രൂപ
നവംബർ 09 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു വിപണി വില - 37880 രൂപ
നവംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37880 രൂപ
നവംബർ 11 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു വിപണി വില - 38240 രൂപ
നവംബർ 12 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38560 രൂപ
നവംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 38560 രൂപ
നവംബർ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 38560 രൂപ
നവംബർ 15 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില - 38840 രൂപ
നവംബർ 15 - ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില - 38560 രൂപ
നവംബർ 15 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 38240 രൂപ
നവംബർ 16 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു വിപണി വില - 38400 രൂപ
നവംബർ 17 - ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു വിപണി വില - 39000 രൂപ
നവംബർ 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 39000 രൂപ
നവംബർ 19 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 38880 രൂപ
നവംബർ 20 - ഒരു പവൻ സ്വർണത്തിന് 180 രൂപ കുറഞ്ഞു വിപണി വില - 38800 രൂപ
നവംബർ 21 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 38800 രൂപ
നവംബർ 22 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 38680 രൂപ