Gold Rate Today: ഞെട്ടിത്തരിച്ച് സ്വർണാഭരണ വിപണി; കുതിച്ചുകയറി സ്വർണവില
സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. നാല് ദിവസംകൊണ്ട് 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധന തുടരുകയാണ്. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. നാല് ദിവസംകൊണ്ട് 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42,920 രൂപയാണ്.
ALSO READ: പിഎഫ് എപ്പോൾ പിൻവലിക്കാം, നികുതി നൽകണമോ?
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4433 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 42,920 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം