Gold Rate Today: വീഴ്ചയിൽ നിന്നും കുതിച്ചുയർന്ന് സ്വർണവില; കൂടെ ഉയർന്ന് വെള്ളിവിലയും

സ്വർണവില ഉയർന്നു. രണ്ട് ദിവസം 160 രൂപ കുറഞ്ഞെങ്കിലും ഇന്ന് വില കുതിച്ചുയർന്നു. വെള്ളിയുടെ വിലയും ഉയർന്നു. സ്വർണം, വെള്ളി നിരക്കുകൾ അറിയാം 
 

Gold Rate Today 09 11 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. രണ്ട് ദിവസമായി ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 160 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ നിലവിലെ  വിപണി വില (Today's Gold Rate) 37880 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.. . ഇന്നത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 50 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3925 രൂപയാണ്. 

ALSO READ : നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ്, എടിഎം സേവനങ്ങൾ സ്തംഭിച്ചേക്കും

വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്.  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 67  രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില - 37080 രൂപ
ഒക്ടോബർ 21     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.          വിപണി വില - 37000 രൂപ
ഒക്ടോബർ 22     -  ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു.          വിപണി വില - 37600 രൂപ
ഒക്ടോബർ 23     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37600 രൂപ
ഒക്ടോബർ 24     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37600 രൂപ
ഒക്ടോബർ 25     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില - 37480 രൂപ
ഒക്ടോബർ 26     -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു.          വിപണി വില - 37600 രൂപ
ഒക്ടോബർ 27     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 37680 രൂപ
ഒക്ടോബർ 28     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37680 രൂപ
ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
 

Latest Videos
Follow Us:
Download App:
  • android
  • ios