Gold Rate Today: സ്വർണവില കുത്തനെ വീണു; ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഓണവിപണിയെ തണുപ്പിച്ച് സ്വർണവില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവില. ഇന്നത്തെ വിപണി നിരക്ക് അറിയാം. 

Gold Rate Today 07 09 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിനം തുടർച്ചയായി സ്വർണവില ഉയർന്നതിന് ശേഷമാണു ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37120 രൂപയാണ്.

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 15  രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. ഇന്ന് 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3835 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില  60 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Read Also: ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില 
 
ഓഗസ്റ്റ്   23- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   37,600  രൂപ
ഓഗസ്റ്റ്   24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.       വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു..       വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു..     വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   28- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില -   37720  രൂപ
ഓഗസ്റ്റ്   30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില -   37800  രൂപ
ഓഗസ്റ്റ്   31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.        വിപണി വില -   37600  രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില -   37400  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ

Latest Videos
Follow Us:
Download App:
  • android
  • ios