Gold Rate Today: സ്വർണം വാങ്ങാൻ കുറച്ച് വിയർക്കും; സർവ്വകാല റെക്കോർഡിൽ സ്വർണവില
റെക്കോർഡ് ഉയരത്തിൽ സ്വർണവില. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 880 രൂപ. വെള്ളിയുടെ വിലയും ഉയരുകയാണ്. കേന്ദ്ര ബജറ്റിൽ ധനമന്ത്രി സ്വർണം, വെള്ളി എന്നിവയ്ക്ക് വിലകൂടുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്.
50 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 220 രൂപയുമായിരുന്നു. 2022 ലേക്ക് എത്തുമ്പോൾ 190 മടങ്ങ് വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 50 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4430 രൂപയാണ്.
വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ