Gold Rate Today: വീഴ്ചയിൽ നിന്നും കുതിച്ചുയർന്ന് സ്വർണവില; രാവിലെ കുറഞ്ഞത് ഉച്ചയ്ക്ക് കൂടി

സ്വർണവില ഉയർന്നു. രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഉച്ചയോടെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് രാവിലെ 440 രൂപയുടെ കുത്തനെയുള്ള ഇടിവ് ഉണ്ടായിരുന്നു. പുതുക്കിയ നിരക്കുകൾ അറിയാം 
 

Gold price Today 15 10 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില രണ്ടാം തവണ പരിഷ്കരിച്ചു. രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്ക് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. രാവിലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37160 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ വർദ്ധിച്ചു.രാവിലെ 55 രൂപ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4645 രൂപയാണ്.   ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപയാണ് ഉയർന്നത്. രാവിലെ 45 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില  3845 രൂപയാണ്.  

വെള്ളിയുടെ വിലയിലും രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാദാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 38280 രൂപ
ഒക്ടോബർ 08    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 09    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 10    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 38080 രൂപ
ഒക്ടോബർ 11    -  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില - 37520 രൂപ
ഒക്ടോബർ 12    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 37320 രൂപ
ഒക്ടോബർ 13    -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില - 37400 രൂപ
ഒക്ടോബർ 14    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37400 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു.       വിപണി വില - 36960 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios