പബ്ജി പോയാല്‍ പകരം എന്ത്; പബ്ജിക്ക് ബദലായുള്ള 5 ഗെയിമുകള്‍ ഇവയാണ്.!
ദില്ലി: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. എന്നാല്‍ ഇതില്‍ നിരോധിക്കപ്പെട്ട ആപ്പുകളില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് പബ് ജി തന്നെയാണ്. പബ്ജിക്ക് പകരം എന്ത് എന്നതാണ് ഇവിടെ തേടുന്നത്. പബ്ജിക്ക് പകരം വയ്ക്കാവുന്ന അഞ്ച് ഗെയിമുകളെ പരിചയപ്പെടാം.
കോള്‍ ഓഫ് ഡ്യൂട്ടി - എഫ്പിഎസ് വിഭാഗത്തില്‍ പെടുന്ന ഏറ്റവും പഴക്കം ചെന്ന ഗെയിം ആണ് കോള്‍ ഓഫ് ഡ്യൂട്ടി. 4.8 റൈറ്റിംഗാണ് ആപ്പിള്‍ സ്റ്റോറില്‍ ഈ ഗെയിമിന് ഉള്ളത്. 1.9 ജിബി സ്പൈസ് ആപ്പിള്‍ ഫോണില്‍ ഇതിന് വേണം. അതേ സമയം 100 മില്ല്യണ്‍ ഡൌണ്‍ലോഡാണ് ഈ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്ളത് ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇത് 1.5 ജിബി സ്പൈസ് എടുക്കും.
ആര്‍ക്ക്: സര്‍വൈവല്‍ ഇവോള്‍വ്ഡ് - ദിനോസര്‍ ട്വിസ്റ്റോടെയുള്ള റോയല്‍ ബാറ്റില്‍ ഗെയിമാണ് ഇത്. ആപ്പിള്‍ സ്റ്റോറില്‍ ഈ ഗെയിമിന്‍റെ റൈറ്റിംഗ് 4.5 ആണ്. 2ജിബി സ്പൈസ് ഇതിന് ആപ്പിള്‍ ഫോണില്‍ വേണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിന്‍റെ റൈറ്റിംഗ് 4 ആണ്. 10 ദശലക്ഷം ഡൌണ്‍ലോഡ് ഇതിനുണ്ട്. 2.4 ജിബിയാണ് സ്പൈസ് ആന്‍ഡ്രോയ്ഡ് ഫോണില്‍ വേണ്ടത്.
ഹോപ്പ് ലസ് ലാന്‍റ്: ഫൈറ്റ് ഫോര്‍ സര്‍വൈലല്‍ - 121 പ്ലെയര്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന ബാറ്റില്‍ ഗെയിമാണിത്. ഈ ഗെയിമില്‍ നിങ്ങള്‍ക്ക് ഹെലികോപ്റ്ററും ഓടിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 3.9 റൈറ്റിംഗാണ് ഈ ഗെയിമിന് ഉള്ളത്. 50 ദശലക്ഷം ഡൌണ്‍ലോഡ് ഈ ആപ്പിനുണ്ട്. 346 എംപി സ്പൈസ് ഇതിന് ആവശ്യമാണ്. ഐഒഎസ് ഡിവൈസില്‍ 487.2 എംബിയാണ് ഇതിന് സ്പൈസ് വേണ്ടത്.ആപ്പിള്‍ സ്റ്റോറിലെ ഇതിന്‍റെ റൈറ്റിംഗ് 3.9 ആണ്.
ബാറ്റില്‍ റോയല്‍ 3ഡി- വാരീയര്‍ 63 - ഈ 3ഡി ഗെയിമിന്‍റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റൈറ്റിംഗ് 3.9 ആണ്. 99 എംപിയാണ് ആന്‍ഡ്രോയ്ഡ് ഫോണില്‍ ആവശ്യമായ സ്പൈസ്. ആപ്പിള്‍ സ്റ്റോറില്‍ 3.9 തന്നെയാണ് റൈറ്റിംഗ്. ആപ്പിള്‍ ഫോണില്‍ ഈ ഗെയിമിന് 318.1 എംപി സ്പൈസ് വേണം.
ഗറീന ഫ്രീ ഫയര്‍- 2017ല്‍ റിലീസായ ബാറ്റില്‍ ഗെയിമാണിത്. കൃത്യമായ അപ്ഡേറ്റ് ലഭിക്കുന്ന ഒരു ഗെയിം ആണ് ഇത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എഡിറ്റേര്‍സ് ചോയിസില്‍ ലഭിക്കുന്ന ആപ്പിന്‍റെ റൈറ്റിംഗ് 4.1 ആണ്. 500 ദശലക്ഷം ഡൌണ്‍ലോഡ് ഈ ആപ്പിനുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണില്‍ 580 എംപി വലിപ്പം ഈ ആപ്പിനുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ ഈ ഗെയിമിന് റൈറ്റിംഗ് 4 ആണ്. ആപ്പിള്‍ ഫോണില്‍ 1.4 ജിബി സ്പൈസ് ആവശ്യമാണ് ഈ ഗെയിമിന്.