മഞ്ഞയിൽ സുന്ദരിയായി ഗോപിക, അന്നും ഇന്നും ഒരുപോലെ എന്ന് ആരാധകർ
മലയാളികളുടെ പ്രിയതാരമാണ് ഗോപിക(Gopika). സിനിമയിൽ സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് നടിക്ക് ഇപ്പോഴും ഉള്ളത്. നിനച്ചിരിക്കാതെ സിനിമയിൽ എത്തിയ താരമാണ് ഗോപിക. പിന്നീട് ലഭിച്ചതാകട്ടെ കൈനിറയെ ചിത്രങ്ങളും. സൂപ്പർ താരങ്ങളടക്കമുള്ളവർക്കൊപ്പം അഭിനയിച്ച് സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ ഗോപികയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിന്ന ഗോപിക, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്
വിവാഹ ശേഷം ഓസ്ട്രേലിയയിൽ താമസമാക്കിയ ഗോപിക നാട്ടിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഗോപിക നാട്ടിലെത്തുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളും ആരാധകരും ആഘോഷമാക്കുകയാണ്.
മാതാപിതാക്കളായ ഫ്രാന്‍സിസ് ആന്റോയേയും ടെസി ആന്റോയേയും ചിത്രങ്ങളില്‍ കാണാം. ഒപ്പം ഗോപികയുടെ കുടുംബവും സഹോദരി ഗ്ളിനിയുടെ കുടുംബവുമുണ്ട്. ഗ്ളിനി ആന്റോയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.
മഞ്ഞ നിറത്തിലുള്ള ഡ്രെസിൽ അതിമനോഹരിയായ താരത്തിന് ഒരുമാറ്റവും ഇല്ലല്ലോ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗോപിക സജീവമല്ലാത്തതിനാല്‍ താരത്തിന്റെ ചിത്രങ്ങളോ മറ്റ് വിശേഷങ്ങളോ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.
2008 ജൂലൈ 17-നായിരുന്നു ഡോ. അജിലേഷ് ചാക്കോയുമായുള്ള ഗോപികയുടെ വിവാഹം. ആമി, ഏദന്‍ എന്നിവരാണ് മക്കള്‍.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് ജയറാമിനൊപ്പം ഭാര്യ അത്ര പോര, ദീലീപിന്റെ സ്വലേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
ഫോര്‍ ദ പീപ്പിൾ, മായാവി, വേഷം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗോപിക. തമിഴിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഗേളി എന്നാണ് ഗോപികയുടെ യഥാര്‍ത്ഥ പേര്. ശേഷം സിനിമയിൽ എത്തി പേര് മാറ്റുക ആയിരുന്നു.
അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ,മലബാർ വെഡ്ഡിംഗ്, പച്ചക്കുതിര, ദി ഡോണ്‍, സ്മാര്‍ട്ട് സിറ്റി, ചാന്ത്പൊട്ട്, കനാ കണ്ടേന്, നേരറിയാൻ സി ബി ഐ, അലിഭായ്, ദി ടൈഗർ, ഫിംഗര്‍ പ്രിന്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗോപിക മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.