മലൈകയും അർജുൻ കപൂറും വേര്‍പിരിഞ്ഞോ?: ബോളിവുഡ് തേടിയ ഉത്തരം ഒടുവില്‍ കിട്ടി
നേരത്തെ ബോളിവുഡ് മാധ്യമമായ പിങ്ക്വല്ലയാണ് താര ജോഡി പിരിയുന്നു എന്ന സൂചന നല്‍കിയത്.
മുംബൈ: മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള ബന്ധം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2018-ൽ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയ ഇരുവരും അന്ന് മുതല്‍ കൃത്യമായ ഇടവേളകളില്‍ വേര്‍പിരിഞ്ഞു എന്ന ഗോസിപ്പും കേള്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മലൈകയും അർജുനും വേര്‍പിരിഞ്ഞു എന്ന അഭ്യൂഹം പരന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യാ ടുഡേയോട് മലൈകയുടെ മാനേജർ ഇതില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.
ഇന്ത്യടുഡേയോട് സംസാരിക്കവെ മലൈകയുടെ മാനേജർ താരജോഡിയുടെ വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. വേർപിരിഞ്ഞോ എന്ന ചോദ്യത്തിന്, “ഇല്ല ഇല്ല, എല്ലാം ഗോസിപ്പുകളാണ്” എന്നാണ് മാനേജർ മറുപടി നല്‍കിയത്.
നേരത്തെ ബോളിവുഡ് മാധ്യമമായ പിങ്ക്വല്ലയാണ് താര ജോഡി പിരിയുന്നു എന്ന സൂചന നല്‍കിയത്. ഇരുവരും പരസ്പര ബഹുമാനം സൂക്ഷിക്കുന്ന ബന്ധമാണെന്നും, അതിനാല്‍ ഒരു പൊതു ചര്‍ച്ചയ്ക്ക് വഴിവയ്ക്കാതെ പിരിയുകയാണ് ഉണ്ടായതെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ട് പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മാനേജറുടെ വിശദീകരണം വന്നത്.
2018ൽ മലൈകയും അർജുനും മലൈകയുടെ 45-ാം ജന്മദിനത്തിലാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയത്. 2022 ൽ അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള സമാനമായ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മലൈകയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അർജുൻ ഈ റിപ്പോര്‍ട്ടുകളെ തള്ളിയത്.
ഭൂമി പെഡ്നേക്കറിനും രാകുൽ പ്രീത് സിംഗിനും ഒപ്പം അഭിനയിക്കുന്ന മേരി പട്നി കാ റീമേക്കിലാണ് അർജുൻ കപൂർ ഇപ്പോള്‍ അഭിനയിക്കുന്നത്. അജയ് ദേവ്ഗൺ, കരീന കപൂർ, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, രൺവീർ സിംഗ്, ജാക്കി ഷ്റോഫ്, അക്ഷയ് കുമാർ എന്നിവര്‍ എത്തുന്ന രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്നില്‍ വില്ലനായും അര്ജുന് എത്തുന്നുണ്ട്.