കറുത്ത ബോളുകള്‍ നിറഞ്ഞ അണക്കെട്ട്; ശാസ്ത്രീയ കാരണം ഇതാണ്.!
കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ ഉപയോഗിച്ച് ജലം മറയ്ക്കുന്നതിലൂടെ ബാഷ്പീകരണം തടയാന്‍ സാധിക്കുന്നുണ്ടെന്നത് ഒരു കാര്യമാണ്. അതിനപ്പുറം ഡാമില്‍ ഇപ്പോള്‍ ഉള്ള 12.5 ശതകോടി ലിറ്റര്‍ വെള്ളത്തില്‍ ബ്രോമൈഡ് എന്ന ലവണത്തിന്‍റെ സാന്നിധ്യം കൂടുതലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍നെറ്റില്‍ വൈറലായ ഒരു ചിത്രമാണ് കറുന്ന ബോളുകളാല്‍ നിറച്ച അണക്കെട്ടിന്‍റെ ജലസംഭരണി. 96 ദശലക്ഷം കറുത്ത പ്ലാസ്റ്റിക് ബോളുകളാണ് ലോസാഞ്ചലസിലെ ലാസ് അണക്കെട്ടിലെ റിസര്‍വോയറിന് മുകളില്‍ കവചം തീര്‍ക്കുന്നത്.
വേനല്‍ക്കാലത്ത് ജലം ബാഷ്പീകരിച്ച് പോകുന്നത് തടയാനാണ് ഈ നമ്പര്‍ എന്നാണ് പൊതുവില്‍ കരുതുന്നെങ്കില്‍ അതിനപ്പുറം ഒരു ശാസ്ത്രീയ രീതിയാണ് ഇത്.
കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ ഉപയോഗിച്ച് ജലം മറയ്ക്കുന്നതിലൂടെ ബാഷ്പീകരണം തടയാന്‍ സാധിക്കുന്നുണ്ടെന്നത് ഒരു കാര്യമാണ്. ഡാമില്‍ ഇപ്പോള്‍ ഉള്ള 12.5 ശതകോടി ലിറ്റര്‍ വെള്ളത്തില്‍ ബ്രോമൈഡ് എന്ന ലവണത്തിന്‍റെ സാന്നിധ്യം കൂടുതലാണ്. സാധാരണമായി കൂടിയ ലവണാശം ഉള്ള ജലമാണ് ഈ പ്രദേശത്തുള്ളത്.
ബ്രോമൈഡ് നേരിട്ട് മനുഷ്യ ശരീരത്തെ ബാധിക്കില്ല. എന്നാല്‍ ചില രാസപരിണാമങ്ങള്‍ ബ്രോമൈഡിനെ ക്യാന്‍സര്‍ കാരണ പദാര്‍ത്ഥമായി മാറ്റുന്നു.
ബ്രോമൈഡ് അടങ്ങിയ വെള്ളത്തിലേക്ക് സൂര്യപ്രകാശം അടിക്കുമ്പോള്‍ രാസപരിണാമം സംഭവിക്കുന്നത്. ഈ ഘട്ടത്തില്‍ കോംപൗണ്ട് ബ്രോമേറ്റ് എന്ന പദാർഥം രൂപപ്പെടും. ഇവ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ വെള്ളം ശുദ്ധീകരിക്കാനായി ക്ലോറിനും കലർത്തുമ്പോൾ പ്രശ്നങ്ങള്‍ കൂടുതൽ ഗുരുതരമാക്കുന്നു.
ക്ലോറിനും ബ്രോമൈഡും സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ കലരുമ്പോള്‍ അത് ബ്രോമൈറ്റിന്‍റെ ഉൽപാദനം പല മടങ്ങ് ഇരട്ടിയാക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ പ്രശ്നം സൃഷ്ടിക്കും. ഇതിനാലാണ് ബോള്‍ പരീക്ഷണം നടത്തുന്നത്. എന്തായാലും തീര്‍ത്തും കൗതുകം നിറഞ്ഞ കാഴ്ചയാണ് ഈ പരീക്ഷണം ഉണ്ടാക്കുന്നത്.