കൊച്ചി ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടിൽ നിന്ന് ഇന്നലെ വൈകീട്ടോടെ ആദായ നികുതി വകുപ്പ് 88 ലക്ഷം രൂപ പിടികൂടി. ആദായ നികുതി വകുപ്പ് അന്വേഷണത്തിനെത്തുമ്പോള്‍, പണം കണ്ടെടുത്ത വീടിന്‍റെ ഉടമയായ രാജീവവും ഇയാളില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും ഇവിടെയുണ്ടായിരുന്നു. പക്ഷേ ട്വിസ്റ്റ് എന്താണെന്നാല്‍, ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിന് സ്ഥലത്തെത്തുന്നതിന് തൊട്ട് മുമ്പ് അവിടെ നിന്നും ഇറങ്ങിപ്പോയ ആളെ കുറിച്ചാണ്. അത് കോണ്‍ഗ്രസിന്‍റെ തൃക്കാക്കര എംഎല്‍എ പി ടി തോമസ് ആയിരുന്നു. 88 ലക്ഷം കള്ളപ്പണം പിടികൂടിയ സ്ഥലത്ത് എം എല്‍ എയ്ക്ക് എന്താണ് കാര്യമെന്ന ചോദ്യം സ്വാഭാവികം. താന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടില്‍ പോയിരുന്നുവെന്നും പി ടി തോമസ് പറഞ്ഞു. അവിടെ നിന്ന് ഇറങ്ങി കാറില്‍ കയറുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് തൊട്ട് മുമ്പ് എംഎല്‍എ ഇറങ്ങിയെങ്കിലും കാര്യങ്ങള്‍ ട്രോളന്മാരുടെ അടുത്തെത്തിയപ്പോള്‍ എംഎല്‍എ ഓടി എന്നായി. 'പിന്നെ, പി ടി സാറല്ലാതെ പിന്നെ കെമിസ്ട്രി സാറാണോടാട' ഓടേണ്ടതെന്ന ചോദ്യമായി.... കാണാം പി ടി സാറിന്‍റെ ചില ട്രോളന്‍ ഓട്ടങ്ങള്‍

Last Updated Oct 9, 2020, 12:10 PM IST
Post your Comments