Malayalam News Live : ഇഡിയുടെ വിശാലാധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

malayalam news live updates as on 27 july 2022

കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. 

5:33 PM IST

സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡിജിസിഎ

സ്പൈസ് ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നടപടി

4:47 PM IST

അട്ടപ്പാടി മധു കൊലക്കേസിൽ ഒരു സാക്ഷി കൂടി മൊഴി മാറ്റി.

പതിനേഴാം സാക്ഷി ജോളി ആണ് കൂറ് മാറിയത്.രഹസ്യമൊഴി പോലിസ് നിർബന്ധപ്രകാരം നൽകിയതാണ് എന്ന് ജോളി തിരുത്തി.ഇതോടെ കൂറുമാറിയവർ ഏഴായി.

4:33 PM IST

സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

വൈശാഖനും പ്രൊഫ: കെ.പി.ശങ്കരനും അക്കാദമി വിശിഷ്ടാംഗത്വം. കവിത പുരസ്കാരം അന്‍വര്‍ അലിക്ക്.നോവൽ പുരസ്കാരം 2 പേർക്ക്.ഡോ.ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ,വിനോയ് തോമസിൻ്റെ പുറ്റ് എന്ന കൃതിക്കുമാണ് പുരസ്കാരം. ചെറുകഥക്കുള്ള പുരസ്കാരം ദേവദാസ് വി.എം / വഴി കണ്ടു പിടിക്കുന്നവർ.: നാടകം-പ്രദീപ് മണ്ടൂർ-നമുക്ക് ജീവിതം പറയാം

3:18 PM IST

വിമാനനിരക്ക് കുറക്കാൻ  കോടതി ഇടപെടണം- ഹർജി

 ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ  കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്  ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ  ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.

2:44 PM IST

ആലപ്പുഴ വീയപുരത്ത് പരാതി നൽകാനെത്തിയ യുവാവിനെ എസ്ഐ മർദ്ദിച്ചതായി പരാതി

വീയപുരം സ്വദേശി അജിത് പി.വർഗീസിനാണ് മർദ്ദനമേറ്റത്. വീയപുരം എസ്ഐ സാമുവൽ മർദ്ദിച്ചെന്നാണ് പരാതി. അയൽവാസിക്കെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്

1:25 PM IST

നാലര വയസുകാരിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ കൊടുമണ്ണിൽ നാലര വയസുകാരിക്ക് നേരെ പീഡന ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി വിദ്യാധരൻ (69) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ അക്ഷരം പഠിപ്പിച്ചിരുന്ന സ്ത്രീയുടെ ഭർത്താവാണ് പ്രതി.

1:18 PM IST

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ

തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് കുട്ടികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്.  

1:17 PM IST

കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ആള്‍ അറസ്റ്റില്‍

ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. 

12:40 PM IST

സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി : പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷണം

സത്യപ്രതിഞ്ജാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ.ഹർജി തള്ളണമെന്നും എജി.ഹർജികൾ ആഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി
 
12:31 PM IST

കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച്  തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും  തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു. 

12:29 PM IST

എസ്എഫ്ഐക്കെതിരെ സ്കൂളും കുട്ടികളും

സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക. ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.

12:20 PM IST

എഎപി നേതാവ് സഞ്ജയ് സിംഗിനും സസ്പെൻഷൻ

വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്.രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷൻ.

12:15 PM IST

മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂടും.ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയോഗിച്ച് സർക്കാർ

സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടും. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്‍റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം

12:02 PM IST

മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് രാഹുൽ.സ്വേച്ഛാധിപതികൾക്കെതിരെ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിനറിയാമെന്നും രാഹുൽ ഗാന്ധി

11:44 AM IST

തൊണ്ടിമുതൽ മാറ്റിയ സംഭവം:വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി

ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല .എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി ?
ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

11:41 AM IST

സോണിയാ ഗാന്ധി ഇഡി ഓഫീസിൽ, ചോദ്യം ചെയ്യൽ മൂന്നാം ദിവസം

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. 

11:39 AM IST

ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രി സഭ

ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.  ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി. 

11:06 AM IST

ഇ ഡി യുടെ വിശാലാധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അറസ്റ്റിനും പരിശോധനക്കുമുള്ള അധികാരങ്ങളും ശരിവച്ചു

10:55 AM IST

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. 

10:55 AM IST

സജീവന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. 

10:26 AM IST

മിൽമ ഉത്പന്നങ്ങളുടെ കൂട്ടിയ വില ഉടൻ കുറയ്ക്കില്ല

മിൽമ ചെയർമാൻ Kട മണി ഏഷ്യാനെറ്റ് ന്യൂസിനോട്.കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും.GST കൗൺസിലിൽ നിന്നും  കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറക്കും

10:24 AM IST

ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല: നഞ്ചിയമ്മ

വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് 

6:40 AM IST

മധു കേസിൽ വിസ്താരം തുടരും

അട്ടപ്പാടി മധുകേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടരും. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെ തന്നെയാകും ഇന്നും വിസ്തരിക്കുക. മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

6:39 AM IST

സജി ചെറിയാനെതിരായ റിട്ട് ഹർജി ഹൈക്കോടതിയുടെ പരി​ഗണനയില്‍

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

6:38 AM IST

സോണിയയെ ഇന്നും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. 

6:38 AM IST

നിയമവകുപ്പിന്‍റെ ഉപദേശം തേടാൻ റവന്യൂവകുപ്പ്

സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിനുള്ള വി‍ജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതിയെന്ന് സംസ്ഥാനം. നിയമ വകുപ്പുമായി ആലോചിച്ച് തീരുമാനം എടുക്കാനാണ് റവന്യു വകുപ്പിന്‍റെ നീക്കം. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട്. 

6:37 AM IST

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാനം

കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്‍റെ പ്രഖ്യാപനം നിയമപ്രശ്നത്തിനും കേന്ദ്രത്തിന്‍റെ കൂടുതൽ എതിർപ്പിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

5:33 PM IST:

സ്പൈസ് ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നടപടി

4:47 PM IST:

പതിനേഴാം സാക്ഷി ജോളി ആണ് കൂറ് മാറിയത്.രഹസ്യമൊഴി പോലിസ് നിർബന്ധപ്രകാരം നൽകിയതാണ് എന്ന് ജോളി തിരുത്തി.ഇതോടെ കൂറുമാറിയവർ ഏഴായി.

4:33 PM IST:

വൈശാഖനും പ്രൊഫ: കെ.പി.ശങ്കരനും അക്കാദമി വിശിഷ്ടാംഗത്വം. കവിത പുരസ്കാരം അന്‍വര്‍ അലിക്ക്.നോവൽ പുരസ്കാരം 2 പേർക്ക്.ഡോ.ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ,വിനോയ് തോമസിൻ്റെ പുറ്റ് എന്ന കൃതിക്കുമാണ് പുരസ്കാരം. ചെറുകഥക്കുള്ള പുരസ്കാരം ദേവദാസ് വി.എം / വഴി കണ്ടു പിടിക്കുന്നവർ.: നാടകം-പ്രദീപ് മണ്ടൂർ-നമുക്ക് ജീവിതം പറയാം

3:18 PM IST:

 ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ  കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്  ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ  ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.

2:44 PM IST:

വീയപുരം സ്വദേശി അജിത് പി.വർഗീസിനാണ് മർദ്ദനമേറ്റത്. വീയപുരം എസ്ഐ സാമുവൽ മർദ്ദിച്ചെന്നാണ് പരാതി. അയൽവാസിക്കെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്

1:25 PM IST:

പത്തനംതിട്ടയിൽ കൊടുമണ്ണിൽ നാലര വയസുകാരിക്ക് നേരെ പീഡന ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി വിദ്യാധരൻ (69) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ അക്ഷരം പഠിപ്പിച്ചിരുന്ന സ്ത്രീയുടെ ഭർത്താവാണ് പ്രതി.

1:18 PM IST:

തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് കുട്ടികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്.  

1:17 PM IST:

ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. 

12:40 PM IST:

സത്യപ്രതിഞ്ജാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ.ഹർജി തള്ളണമെന്നും എജി.ഹർജികൾ ആഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി
 
12:31 PM IST:

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച്  തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും  തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു. 

12:29 PM IST:

സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക. ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.

12:20 PM IST:

വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്.രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷൻ.

12:15 PM IST:

സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടും. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്‍റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം

12:02 PM IST:

നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് രാഹുൽ.സ്വേച്ഛാധിപതികൾക്കെതിരെ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിനറിയാമെന്നും രാഹുൽ ഗാന്ധി

11:44 AM IST:

ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല .എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി ?
ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

11:41 AM IST:

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. 

11:39 AM IST:

ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.  ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി. 

11:06 AM IST:

അറസ്റ്റിനും പരിശോധനക്കുമുള്ള അധികാരങ്ങളും ശരിവച്ചു

10:56 AM IST:

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. 

10:55 AM IST:

കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. 

10:26 AM IST:

മിൽമ ചെയർമാൻ Kട മണി ഏഷ്യാനെറ്റ് ന്യൂസിനോട്.കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും.GST കൗൺസിലിൽ നിന്നും  കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറക്കും

10:24 AM IST:

വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് 

6:40 AM IST:

അട്ടപ്പാടി മധുകേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടരും. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെ തന്നെയാകും ഇന്നും വിസ്തരിക്കുക. മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

6:39 AM IST:

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

6:38 AM IST:

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. 

6:38 AM IST:

സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിനുള്ള വി‍ജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതിയെന്ന് സംസ്ഥാനം. നിയമ വകുപ്പുമായി ആലോചിച്ച് തീരുമാനം എടുക്കാനാണ് റവന്യു വകുപ്പിന്‍റെ നീക്കം. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട്. 

6:37 AM IST: