'ഭാരതപ്പുഴ' എന്നാകാമെങ്കില്‍ കേരളത്തിലെ പണിമുടക്കിന് ദേശീയ പണിമുടക്കെന്ന് പേരിടാമെന്ന് ട്രോളന്മാര്‍
മിനിയാന്നും ഇന്നലെയും കേരളത്തില്‍ ദേശീയ പണിമുടക്കായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്-വലത് തൊഴിലാളി യൂണിയനുകള്‍ പണിമുടക്കി, അതത് തൊഴിലിടങ്ങളില്‍ സമരം ചെയ്തു. എന്നാല്‍ ഇതേസമയം കേരളത്തിലെ തൊഴിലാളി സംഘടനകള്‍ നാടുനീളെ ഓടിനടന്ന് തുറന്ന കടകള്‍ അടപ്പിച്ചും ആശുപത്രിയിലേക്കും വിമാനത്താവളത്തിലേക്കും സ്വകാര്യ വാഹനങ്ങളില്‍ പോയ ആളുകളെ വഴിയില്‍ വണ്ടിയുടെ ടയര്‍ അഴിച്ച് വിട്ടും തല്ലിയും വീഴ്ത്തി. ഇതൊടെ എന്തിനാണ് സമരമെന്നും ഏങ്ങനെയാണ് സമരം ചെയ്യേണ്ടതെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്നു. ദേശീയ പണിമുടക്കായിരുന്നെങ്കിലും കേരളത്തില്‍ മാത്രമാണ് ബന്ദിന് സമാനമായ പണിമുടക്ക് ദൃശ്യമായത്.
ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര- സംസ്ഥാന ജീവനക്കാരില്‍ ഭൂരിഭാഗം പേരും ജോലിക്കെത്തിയില്ല. പല ജില്ലാ കലക്ടറേറ്റുകളും സെക്രട്ടേറിയേറ്റും ഏതാണ്ട് അടഞ്ഞ് കിടന്നു. കേരളത്തിലൂടെ മാത്രം ഒഴുകുന്ന പുഴയ്ക്ക് ഭാരതപുഴയെന്ന് പേരിടാമെങ്കില്‍ കേരളത്തിലെ പണിമുടക്കിന് ദേശീയ പണിമുടക്കെന്ന് പേരിടുന്നതില്‍ തെറ്റില്ലെന്നാണ് ട്രോളന്മാരുടെ ഒരിത്.
കേരളത്തിലെ എന്നല്ല, ലോകത്തിന്‍റെ തന്നെ തൊഴില്‍ സഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. ഏട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂര്‍ വിശ്രമം എട്ട് മണിക്കൂര്‍ വിനോദം എന്നിങ്ങനെ തൊഴിലാളികളുടെ ഒരു ദിവസത്തെ മൂന്നായി വിഭജിച്ച ലോകം കണ്ട സമരങ്ങള്‍ ഓര്‍മ്മകള്‍ മാത്രമായി.
അതല്ലേ പിന്നെ ശരി. കേരളത്തിലൂടെ ഒഴുകുന്ന ഒരു പുഴയ്ക്ക് ഭാരതപുഴയെന്ന് പേരിടാമെങ്കില്‍ പിന്നെ കേരളത്തിലെ പണിമുടക്കിന് ദേശീയ പണിമുടക്ക് എന്ന് പേരിടുന്നതില്‍ പിന്നെന്താണ് തെറ്റ് ?
തൊഴില്‍ കൊടുക്കുന്നവന്‍ മുതലാളിയെന്നും തൊഴിലെടുക്കുന്നവന്‍ തൊഴിലാളിയാണെന്നുമുള്ള നിര്‍വചനങ്ങള്‍ പോലും മാറിപ്പോയെന്ന് നേതാക്കള്‍ തന്നെ വിശദീകരിച്ച് രംഗത്തെത്തി. തൊഴിലാളിയാണെങ്കില്‍ യൂണിയന്‍ അംഗത്വം വേണം. പണിയെടുക്കണമെന്ന് ഇല്ലെന്ന്...
ഉപയോഗിച്ച് ഉപയോഗിച്ച് രാഷ്ട്രീയം, അരാഷ്ട്രീയം എന്നിവാക്കുകളുടെ അര്‍ത്ഥം തന്നെ മാറിപ്പോയോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.
കാലം മാറുമ്പോള്‍ അവശ്യ സര്‍വ്വീസുകളുടെ എണ്ണത്തിലും പേരിലും മാറ്റമുണ്ടാകും. ഇതും വികസനത്തിന്‍റെ ഭാഗമാണ്. അത് പക്ഷേ വികസന വിരോധികള്‍ക്ക് മനസിലാകില്ലല്ലോ....
സമരത്തിന് നേതൃത്വം കൊടുക്കുന്നവരില്‍ തന്നെ രണ്ട് തരക്കാരുണ്ടാകുമ്പോള്‍, സ്വാഭാവികമായും ജനം ചോദിക്കും... ഇതൊക്കെ എന്തിനായിരുന്നെന്ന് ? അന്ന് ഉത്തരം പറയാതെ ക്യാപ്സൂള്‍ അന്വേഷിച്ച് പോയാല്‍ എവിടെനിന്നും കിട്ടിയെന്ന് വരില്ല.
നിയമവും നിയമപാലനവും ഭരണകൂടത്തിന്‍റെ നീതിനിര്‍വഹണത്തിന്‍റെ ഭാഗമാണ്. എന്നാല്‍, ജനോപദ്രവങ്ങളായ നിയമങ്ങളോ ജനജീവിതം ദുസഹമാക്കുന്ന നിയമങ്ങള്‍ക്കോ എതിരെ ജനങ്ങള്‍ പ്രതികരണമുയര്‍ത്തും. അത് പൗരന്‍റെ മൗലിക അവകാശത്തില്‍പ്പെടുന്നു.
മനുഷ്യന്‍ എന്നും അധികാരത്തിന്‍റെയും ഭരണത്തിന്‍റെയും ഭാഗമാകാന്‍ ആഗ്രഹമുള്ള മൃഗമാണ്. അതിനിടെയില്‍പ്പെട്ട് ഇല്ലാതാകുന്ന അനേകര്‍ക്ക് വേണ്ടി നടന്ന സമരങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ നിന്ന് അത്ര പെട്ടെന്ന് മായ്ച്ച് കളയാന്‍ കഴിയില്ല. പക്ഷേ, സമ്പത്ത് കേന്ദ്രീകരിക്കുമ്പോള്‍ മനുഷ്യന്‍ പലതും മറന്ന് പോകുന്നു.
അത് പിന്നെ അത്രേയുള്ളൂ. എല്ലായിടത്തും ശക്തി പ്രകടനം നടക്കില്ല. അപ്പോ ഒന്നിന് പോകാനും ഒന്ന് പൊട്ടിക്കരയാനും തോന്നുന്നത് സ്വാഭാവികമാണെന്നാണ് ട്രോളന്മാരുടെ ഒരിത്.