halal food troll : 'പല തെരുവില്‍ പല ഭക്ഷണം'; ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനെതിരെ ട്രോള്‍
കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ കേരളത്തിലെ ഭക്ഷണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഭക്ഷണം ഹലാലാണോ അല്ലയോ എന്നതാണ് തര്‍ക്കം. ഇതുവരെയില്ലാത്ത വിധത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ 'ഭക്ഷണത്തിലെ മത'ത്തെ ആളുകള്‍ തിരയുകയാണെന്ന് ചിലര്‍ പരാതി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ദിനംപ്രതി എഴുതപ്പെടുന്ന കുറിപ്പുകളും ഇതിന് തെളിവായി നിരത്തുന്നു. ചിലര്‍ക്ക് ബീഫ് കഴിക്കുന്നതാണ് വിഷയമെങ്കില്‍ മറ്റ് ചിലര്‍ക്ക് പന്നി ഹറാമാണ്. ആവശ്യമുള്ളവര്‍ ആവശ്യമുള്ളത് കഴിക്കുകയും മറ്റുള്ളവരെ സമാധാനത്തോടെ കഴിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് ആരെന്ത് എപ്പോള്‍ കഴിക്കണമെന്ന് തീരുമാനിക്കാന്‍ ഈ രാജ്യത്ത് ആരും ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന കാര്യം മാത്രം പലരും മറന്ന് പോകുന്നു. ഇതിനിടെ വിഷയത്തിലിടപെട്ട് ഡിവൈഎഫ്ഐ ഭക്ഷണത്തില്‍ മതം കലര്‍ത്തരുതെന്ന് പറഞ്ഞ് 'ഫുഡ് സ്ട്രീ'റ്റെന്ന പേരില്‍ കോഴിക്കോടും എറണാകുളത്തും ഭക്ഷണം വിളമ്പി. എറണാകുളത്തെ പരിപാടിയില്‍ ബീഫും ഒപ്പം പന്നിയും വിളമ്പി. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. ട്രോളന്മാരില്‍ കൂടുതല്‍ പേരും 'സുഡാപ്പി'യെയും 'സംഘി'യെയും ഒരുപോലെ അക്രമിച്ചു. എന്നാല്‍ മറ്റ് ചില ട്രോളന്മാര്‍ സംഘാടകരുടെ ഇരട്ടത്താപ്പ് കണ്ടെത്തി....
എറണാകുളത്ത് ബീഫും പന്നിയും വിളമ്പിയ ഡിവൈഎഫ്ഐ പക്ഷേ കോഴിക്കോട് വിളമ്പിയത് ഹലാല്‍ ഭക്ഷണമാണെന്നും കോഴിക്കാട് മാത്രം എന്താണ് ഡിവൈഎഫ്ഐക്ക് ഭക്ഷണം ഹലാലായതെന്നുമാണ് ട്രോളന്മാരുടെ ചോദ്യം. അതോടൊപ്പം 'എയറിലായ' ചിലരെയും കാണാം.