പ്രഥമ കേരള ഗെയിംസ് എക്സ്പോയ്ക്ക് മാറ്റുകൂട്ടി യുക്രൈന്‍ - റഷ്യന്‍ നര്‍ത്തകരുടെ ബെല്ലി ഡാന്‍സ്
കേരള ഒളിമ്പിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള ഗെയിംസ് എക്സ്പോയുടെ ഭാഗമായി ഇന്നലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ റഷ്യൻ- യുക്രെയിൻ നർത്തകർ ഇന്നലെ അവതരിപ്പിച്ച ബെല്ലി ഡാൻസില്‍ (Belly dance) നിന്ന്.
2022 മെയ് ഒന്നു മുതല്‍ 10 വരെയാണ് പ്രഥമ കേരള ഗെയിംസിന്‍റെ ഭാഗമായ കായിക മേള നടക്കുന്നത്. ഇതോടൊപ്പം എല്ലാദിവസവും വൈകീട്ട് സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ഗെയിംസിന്‍റെ ഭാഗമായി നല്‍കി.
ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ലൈഫ് ടൈം സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്‍റ് അവാര്‍ഡ് ബോക്‌സര്‍ മേരി കോമിന് സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്തത്.
പരിപാടിയുടെ ഭാഗമായാണ് ഇന്നലെ വൈകീട്ട് നിശാഗന്ധിയില്‍ റഷ്യന്‍- യുക്രൈന്‍ നര്‍ത്തകരുടെ ബെല്ലി ഡാന്‍സ് നടന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനിടയിലും കലാകാരന്മാര്‍ക്കിടയില്‍ രാഷ്ട്രീയമില്ലെന്നും സഹവര്‍ത്തിത്വമാണെന്നും വിളിച്ചോതുന്നതായിരുന്നു ഇന്നല വൈകീട്ടത്തെ നിശാഗന്ധി സന്ധ്യ.
ഈജിപ്തിന്‍റെ തനത് നൃത്തരൂപമാണ് ബെല്ലി ഡാന്‍സ്. ഈജിപ്ഷ്യൻ അറബിയിൽ റാക്‌സ് ബലഡി ( Raqs Baladi) ('രാജ്യത്തിന്‍റെ നൃത്തം' അല്ലെങ്കിൽ 'ഫോക്ക് ഡാൻസ്') എന്ന് വിളിക്കുന്നു "ബെല്ലി ഡാൻസ്" എന്നത് ഫ്രഞ്ച് പദമായ ഡാൻസ് ഡു വെന്‍റിന്‍റെ വിവർത്തനമാണ്.
1864-ൽ ജീൻ-ലിയോൺ ജെറോം എഴുതിയ ഓറിയന്‍റലിസ്റ്റ് ചിത്രമായ ദി ഡാൻസ് ഓഫ് ദ അൽമെയുടെ അവലോകനത്തിലാണ് ഈ പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ബെല്ലി ഡാന്‍സ് നര്‍ത്തകരും ആസ്വാദകരുമുണ്ട്. പല രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ നിരവധി വ്യത്യാസങ്ങളും ഈ നൃത്തരൂപത്തിന് സംഭവിച്ചു.
എങ്കിലും പരമ്പരാഗത ഈജിപ്ഷ്യൻ റൈമുകളുള്ള ശൈലി ഇന്ന് ലോകമെമ്പാടുമുള്ള നിരവധി സ്കൂളുകളില്‍ ഇന്ന് പരിശീലിപ്പിക്കപ്പെട്ടുന്നു.
ഒട്ടോമൻ സാമ്രാജ്യത്തിൽ, സ്ത്രീകളും പിന്നീട് ആൺകുട്ടികളും സുൽത്താന്‍റെ കൊട്ടാരത്തിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെട്ടുത്തിയിട്ടുണ്ട്.
ഒട്ടോമൻ സാമ്രാജ്യത്തിൽ, സ്ത്രീകളും പിന്നീട് ആൺകുട്ടികളും സുൽത്താന്‍റെ കൊട്ടാരത്തിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെട്ടുത്തിയിട്ടുണ്ട്.