വണ്ണം കുറയ്ക്കാന്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...
എത്രയൊക്കെ കഷ്ടപ്പെട്ടാലും ശരി ഈ വണ്ണത്തിലെന്തെങ്കിലും മാറ്റമുണ്ടായെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. പല ഡയറ്റുകളും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എന്ന രീതി ഏറേ ഗുണം ചെയ്യുമെന്നാണ് ഡയറ്റീഷ്യന്മാരും പറയുന്നത്. എട്ടോ പത്തോ പന്ത്രണ്ടോ മണിക്കൂര്‍ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള മണിക്കൂര്‍ ഫാസ്റ്റിങ് ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. ഉപവാസം ചെയ്യുന്ന മണിക്കൂര്‍ വെള്ളം മാത്രമാകും കുടിക്കുക.
ഇത്തരത്തില്‍ നിങ്ങൾ ഇടവിട്ടുള്ള ഉപവാസം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ശരീരത്തിന് ആരോഗ്യകരവും വിശപ്പ് അകറ്റുന്നതുമായ ഭക്ഷണം തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക എന്നത്. ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ചെയ്യുന്നവര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിനും ദഹനത്തിനും അതാണ് നല്ലത്.
രണ്ട്...
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. കാര്‍ബോഹൈട്രേറ്റിന്‍റെ അളവും ഡയറ്റില്‍ കുറയ്ക്കുന്നാണ് അമിതവണ്ണം കുറയ്ക്കാന്‍ നല്ലത്.
മൂന്ന്...
വയറ് നിറച്ച് ഭക്ഷണം കഴിക്കരുത്. വയറില്‍ 80 ശതമാനം ഭക്ഷണം എത്തി എന്ന് തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക.
നാല്...
സ്നാക്സ് കഴിക്കുന്ന ശീലം അവസാനിപ്പിക്കുക. ഒപ്പം ജങ്ക് ഫുഡും ഒഴിവാക്കുക. പകരം നട്സും പഴങ്ങളും മറ്റും കഴിക്കാം.