Onam 2022 : അത്തപ്പൂക്കളം ഒരുക്കാം; ഇതാ അഞ്ച് സിംപിൾ ഡിസൈനുകൾ
ഓണത്തിന് അത്തപൂക്കളം ഒരുക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണ്. കുടുംബമായും കൂട്ടുകാരുമായും ഒക്കെ ചേര്‍ന്ന് ചെയ്യുന്ന പൂക്കളം ഒരുക്കല്‍ എല്ലാ മലയാളിയുടെയും മനസ്സിലെ ഗൃഹാതുര സങ്കല്‍പ്പമാണ്. അത്തപ്പൂക്കളം ഒരുക്കുന്നതിന് ഏത് ഡിസെെൻ തിരഞ്ഞടുക്കുമെന്നാണ് പലരുടെയും സംശയം. സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കപ്പെട്ട വിവിധ തരം അത്തപ്പൂക്കളം ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുത്ത ചില പൂക്കളങ്ങള്‍ ചുവടെ കൊടുക്കുന്നു.
onam
പൂക്കളം ഇല്ലാതെ എന്ത് ഓണം അല്ലേ. നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, നഗരപ്രദേശങ്ങളിൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
onam
പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകൾ ഒരുക്കാറുണ്ട്. എന്നാൽ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയിൽ തന്നെ വേണം എന്നാണ് വിശ്വാസം.
onam
കൃത്രിമവസ്തുക്കൾ കൊണ്ടും അത്തപ്പൂക്കളം ഒരുക്കാറുണ്ട്. പൂക്കളത്തിലിടുന്ന പ്രധാനപ്പെട്ട പൂവാണ് തുമ്പ. തൂവെള്ള നിറത്തിലുള്ള ചെറിയ ഇതളുകൾ മാത്രമുള്ള കുഞ്ഞൻ പൂവിനാണ് ഓണപ്പൂക്കളത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
onam
ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസം ആകുമ്പോൾ പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു.
onam
പൂക്കളത്തിന് ചുവപ്പ് നിറം നൽകാൻ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നു. ചുവപ്പ് നിറത്തിൽ മാത്രമുണ്ടായിരുന്ന ചെമ്പരത്തിയ്ക്ക് ഇന്ന് പല നിറങ്ങളുണ്ട്. പിങ്ക്, വെള്ള, റോസ്, ക്രീം തുടങ്ങി വിവിധ വർണത്തിലും രൂപത്തിലും ചെമ്പരത്തികൾ എല്ലായിടത്തുമുണ്ട്.