മെറ്റ് ഗാലയില്‍ തല മുതൽ കാൽ വരെ മൂടിയ കറുത്ത ഔട്ട്ഫിറ്റില്‍ കിം കര്ദാഷിയാന്; വിമര്‍ശനം
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നാണ് 'മെറ്റ് ഗാല'. ഉടയാടകളിൽ പുത്തൻ പരീക്ഷണങ്ങൾക്ക് വേദിയാകുന്ന ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ മെറ്റ് ഗാലയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2021ലെ മെറ്റ് ഗാലയിൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് അമേരിക്കൻ നടിയും പ്രശസ്ത മോഡലും ടെലിവിഷൻ അവതാരകയുമായ കിം കര്ദാഷിയാന്.
തല മുതൽ കാൽ വരെ മൂടിയ കറുത്ത ഔട്ട്ഫിറ്റിലാണ് കിം മെറ്റ് ഗാല വേദിയില്‍ എത്തിയത്. കിം ആണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിലാണ് ഈ കറുത്ത വസ്ത്രം താരത്തെ മൂടിയത്. ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.
എന്തായാലും കിമ്മിന്റെ ഈ പരീക്ഷണം ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി എന്നുമാത്രമല്ല, നല്ല രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന്റെ വസ്ത്രത്തിനെതിരെ ഉയര്‍ന്നു.
ഹാരി പോട്ടറിലെ പ്രേതത്തെ പോലെയുണ്ടെന്നാണ് ചിലരുടെ വിമര്‍ശനം. നിരവധി ട്രോളുകളും ഇതുസംബന്ധിച്ച് സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്.
മെയ് മാസത്തില്‍ നടക്കാറുള്ള മെറ്റ് ഗാല കൊവിഡ് പശ്ചത്തലത്തില്‍ ഈ വര്‍ഷം സെപ്തംബര്‍ 13-നാണ് സംഘടിപ്പിച്ചത്. യുഎസിലെ ഏറ്റവും വലിയ മ്യൂസിയമായ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് ഇത്തവണ മെറ്റ് ഗാല നടന്നത്.