ഇവന്‍റ് മാനേജ്മെന്‍റ് വ്യവസായത്തിന് കരുത്തുപകരാന്‍ 'നൈറ്റ് ഓഫ് ലൈറ്റ്'
ചൈനയിലെ വുഹാനില്‍ നിന്ന് ലോകം മുഴുവനും വ്യാപിച്ച കൊറോണാ വൈറസ് യൂറോപ്പില്‍ രൂക്ഷമായപ്പോള്‍ ജര്‍മ്മനിക്കും പിടിച്ച് നില്‍ക്കാനായില്ല. 1,92,778 പേരാണ് പേര്‍ക്കാണ് ജര്‍മ്മനിയില്‍ മാത്രം കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 8,986 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,75,700 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും സജീവമായ 8,092 കേസുകള്‍ ഇന്നും ജര്‍മ്മനിയിലുണ്ട്. രോഗബാധ വ്യാപകമായതോടെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ജര്‍മ്മനിയും ലോക്ഡൗണിലേക്ക് പോയി.
2020 ജനുവരി 27 ന് മ്യൂണിക്കിലാണ് ജര്‍മ്മനിയില്‍ ആദ്യത്തെ രോഗിയെ സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് പിടിവിട്ട നിലയിലായിരുന്നു ജര്‍മ്മനിയിലെ കൊവിഡ് 19 വൈറസിന്‍റെ വ്യാപനം. എന്നാല്‍, ജൂണ്‍ മാസമാകുമ്പോഴേക്കും വൈറസ് വ്യാപനത്തെ തടയാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞു. ഇതോടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല ഇളവുകളും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ള പരിപാടികള്‍ക്ക് അപ്പോഴും വിലക്ക് നിലനിന്നു. കാണാം 'നൈറ്റ് ഓഫ് ലൈറ്റ്' ചിത്രങ്ങള്‍.
ഇതേ തുടര്‍ന്നാണ് ജര്‍മ്മനിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍ തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് അവബോധമുണ്ടാക്കാനായി 'നൈറ്റ് ഓഫ് ലൈറ്റ്' എന്ന പരിപാടി നടത്തിയത്.
എൽകെ-എജി എസെൻ ബോർഡ് ഡയറക്ടരായ ടോം കോപെറക്കിന്‍റെയും പ്രചോദനത്തെ തുടര്‍ന്നാണ് “നൈറ്റ് ഓഫ് ലൈറ്റ്”എന്ന ക്യാമ്പൈന്‍ തുടങ്ങുന്നത്.
" ഇവന്‍റ് വ്യവസായം മുഴുവൻ ഒരു ലൈഫ് സപ്പോർട്ട് മെഷീനിലാണ്. ഇവന്‍റ് വ്യവസായം അടുത്ത 100 ദിവസങ്ങളിൽ നിലനിൽക്കില്ല. നിലവിലെ നിയന്ത്രണങ്ങള്‍ ഇവന്‍റ് വ്യവസായത്തെ ഇല്ലാതാക്കുന്നു. ” എന്ന് ടോം കോപെറക്ക് പറഞ്ഞു.
സാങ്കേതിക കമ്പനികൾ, സ്റ്റേജ്, എക്സിബിഷൻ എഞ്ചിനീയർമാർ, ഫിറ്റർമാർ, കാറ്റററുകൾ, ലോജിസ്റ്റിഷ്യൻമാർ, വ്യവസായവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റ് കലാകാരന്മാർ. ഒന്നിലധികം ഇവന്‍റുകളിലേക്ക് ഉള്ളടക്കം, സ്ക്രിപ്റ്റ്, പുഷ്പാലങ്കാരം പോലുള്ള സംഭാവനകൾ വാഗ്ദാനം ചെയ്യുന്ന ആർട്ടിസ്റ്റുകൾ. ഗതാഗതം നിയന്ത്രിക്കുന്നവര്‍ ഇങ്ങനെ ഇവന്‍റ് വ്യവസായവുമായി ബന്ധപ്പെട്ടവരെല്ലാം ലോക്ഡൗണിലാണ്.
150 ലധികം വ്യത്യസ്ത ട്രേഡുകളെയും പ്രത്യേക വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു വൈവിധ്യമാർന്ന വ്യവസായത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് കോപെറക്കിന്‍റെ വേദനയാണ് ഇത്തരമൊരു പരിപാടിയിലേക്ക് നയിച്ചത്.
ഇവന്‍റ് വ്യവസായത്തില്‍ ട്രേഡ് യൂണിയനുകളില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രശ്നങ്ങളെ സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനായിരുന്നു ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്തത്.
2020 ഒക്ടോബർ അവസാനം ജര്‍മ്മനിയില്‍ നിയന്ത്രണങ്ങളോടെയുള്ള ലോക്ഡൗണ്‍ നീട്ടി.
ഒരു വ്യവസായമെന്ന നിലയില്‍ ഇവന്‍റ് വ്യവസായം ജർമ്മൻ സമ്പദ്‌വ്യവസ്ഥയിലെ ആറാമത്തെ വലിയ സ്ഥാപനമാണ്. ഏകദേശം 15 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നു.
130 ബില്യൺ ഡോളർ ജർമ്മൻ സമ്പദ്‌വ്യവസ്ഥയിലേക്ക് നേരിട്ട് നല്‍കുന്നു. 150 ലധികം വിഭാഗങ്ങളിൽ 3,00,000 ൽ അധികം കമ്പനികൾ ഉൾപ്പെടുന്നു.
ഇവരെല്ലാം ചേര്‍ന്ന് 3 ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി നൽകുന്നു, വാർഷിക വിറ്റുവരവ് 200 ബില്യൺ യൂറോയിൽ കൂടുതല്‍.
ഇത്രയേറേ വ്യാപ്തിയുള്ളതിനാല്‍ തന്നെ ഇവന്‍റ് വ്യവസായത്തിനുണ്ടാകുന്ന തളര്‍ച്ച് രാജ്യത്തെ വലിയൊരു ജനവിഭാഗത്തെ നേരിട്ട് ബാധിക്കുന്നു.
ഇവന്‍റ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഭരണാധികാരികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് “നൈറ്റ് ഓഫ് ലൈറ്റ്” കാമ്പെയ്‌നിന് തുടക്കം കുറിക്കുന്നത്.
ഓരോ നഗരത്തിലെയും ലാൻഡ്മാർക്ക് ക്ലബ്ബുകൾ, ലൊക്കേഷനുകൾ, കമ്പനി ആസ്ഥാനങ്ങൾ എന്നിവ രാത്രിയില്‍ ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിക്കുകയായിരുന്നു “നൈറ്റ് ഓഫ് ലൈറ്റ്” എന്ന പരിപാടി.
ജൂൺ 22 ന് രാത്രി 10 മുതൽ പുലർച്ചെ 1 മണിവരെ സംഘടിപ്പിച്ച പരിപാടിയില്‍ 250 നഗരങ്ങളില്‍ നിന്നായി 3000 ത്തോളം പേര്‍ പങ്കെടുത്തു.