ഗാഡിമായി ദേവിക്ക് പൂജ; ബലി നല്‍കിയത് ലക്ഷക്കണക്കിന് മൃഗങ്ങളെ
രണ്ട് ദിവസം നീണ്ട് നിക്കുന്ന ഉത്സവത്തില്‍ ആട്, പോത്ത്, പന്നി, പ്രാവ്, കോഴി, എലി തുടങ്ങി വിവിധ ജീവികളുടെ ബലി നല്‍കലാണ് ഉത്സവത്തിന്‍റെ മുഖ്യആകര്‍ഷണം. അടുത്ത വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുന്നതിനാണ് ആ മൃഗബലി. പുലര്‍ച്ചെ ആരംഭിക്കുന്ന പഞ്ചബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. എലി, ആട്, കോഴി, പന്നി, പ്രാവ് എന്നിവയെ ബലി നല്‍കിയാണ് ഉത്സവം ആരംഭിക്കുന്നത്. ഖുക്രി എന്ന പ്രത്യേകതരം കത്തികൊണ്ടാണ് ബലി നല്‍കുന്നത്
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൃഗസ്നേഹികളുടെ അഭ്യര്‍ത്ഥനയും പ്രതിഷേധങ്ങളും ഫലംകണ്ടില്ല, ഇത്തവണയും ആയിരക്കണക്കിന് മൃഗങ്ങള്‍ക്ക് ഗാഡിമായ് ഉത്സവത്തിനിടയില്‍ ജീവന്‍ നഷ്ടമായി. 260 വര്‍ഷമായി കാഠ്‍മണ്ഡുവിലെ ഹിന്ദു അമ്പലത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ നടക്കുന്ന ആഘോഷമാണ് ഗാഡിമായി ഉത്സവം.
കാഠ്‍മണ്ഡുവിലെ ബരിയാപൂര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. കാഠ്‍മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്.
ഡിസംബര്‍ 2 മുതലാണ് ഇവിടെ ഗാഡിമായി ഉത്സവം ആരംഭിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിക്കുന്ന ഉത്സവത്തില്‍ ആട്, പോത്ത്, പന്നി, പ്രാവ്, കോഴി, എലി തുടങ്ങി വിവിധ ജീവികളുടെ ബലി നല്‍കലാണ് ഉത്സവത്തിന്‍റെ മുഖ്യആകര്‍ഷണം.
അടുത്ത വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുന്നതിനാണ് ആ മൃഗബലി. പുലര്‍ച്ചെ ആരംഭിക്കുന്ന പഞ്ചബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
എലി, ആട്, കോഴി, പന്നി, പ്രാവ് എന്നിവയെ ബലി നല്‍കിയാണ് ഉത്സവം ആരംഭിക്കുന്നത്. ഖുക്രി എന്ന പ്രത്യേകതരം കത്തികൊണ്ടാണ് ബലി നല്‍കുന്നത്.
ഒരുദിവസം 3000 മുതല്‍ 6500 പോത്തുകള്‍ വരെ ഇവിടെ ബലി നല്‍കാറുണ്ടെന്നാണ് വിവരം.
ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്ന ആളുകള്‍ കൊണ്ടുവരുന്നതാണ് ഈ മൃഗങ്ങള്‍.
ഈ വര്‍ഷം നടന്ന മൃഗബലിയില്‍ എത്ര മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി എന്നതിനേക്കുറിച്ചുള്ള വിവരം ഇനിയും പുറത്ത് വന്നിട്ടില്ല.
എന്നാല്‍ ഉത്സവത്തിന്‍റെ ആദ്യദിനം തന്നെ മൂവായിരത്തിലധികം പോത്തുകളെ ബലി നല്‍കിയിട്ടുണ്ടെന്നാണ് മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ളവര്‍ വിശദമാക്കുന്നത്.
മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തോളം ആടുകളും പോത്തുകളും പ്രാവുകളും 2009ല്‍ നടന്ന ഉത്സവത്തിനിടെ ബലി നല്‍കിയിട്ടുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ ബലി നല്‍കുന്ന മൃഗങ്ങളുടെ എണ്ണം ക്ഷേത്രം ട്രസ്റ്റികള്‍ കുറച്ചിരുന്നു. 2015ല്‍ മൃഗബലി ഇനി നടത്തില്ലെന്ന് ക്ഷേത്ര അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഈ പ്രഖ്യാപനം മറികടന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ ഇവിടെ മൃഗബലി നടന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബറില്‍ നേപ്പാള്‍ സുപ്രീം കോടതി മൃഗബലി നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് മൃഗസ്നേഹികള്‍ വിശദമാക്കുന്നത്.
Gadhimai festival
ബലി നല്‍കാനുളള മൃഗങ്ങള്‍ക്ക് പലപ്പോഴും വെള്ളവും ഭക്ഷണവും നല്‍കാതെ ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന് സമാനമായ തുറന്നയിടത്ത് കെട്ടിയിട്ടാണ് ബലി നല്‍കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവുമധികം ചോര ചിന്തുന്ന ഉത്സവമായാണ് ഗാഡിമായി കണക്കാക്കുന്നത്. ഹിന്ദു ദേവതയായ ഗാഡിമായി മൃഗബലി നല്‍കുന്നതിലൂടെ പൈശാചിക പ്രവര്‍ത്തനങ്ങ ളില്‍ നിന്ന് വിശ്വാസികള്‍ക്ക് മോചനം നല്‍കുന്നുവെന്നാണ് വിശ്വാസം.
മൃഗബലിക്ക് പുറമേ തേങ്ങ, മധുരപലഹാരങ്ങള്‍, ചുവന്ന തുണി എന്നിവയും ഇവിടെ പൂജിക്കാന്‍ ഉപയോഗിക്കാറുണ്ട്.
രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു തടവുകാരന് സ്വപ്നത്തില്‍ ഗാഡിമായി പ്രത്യക്ഷപ്പെട്ട് മൃഗബലി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഇയാള്‍ ഉണര്‍ന്നപ്പോള്‍ വിലങ്ങ് അഴിഞ്ഞ് കിടക്കുന്നതായി കണ്ടുവെന്നുമാണ് വിശ്വാസം. ഗാഡിമായിയോടുള്ള നന്ദി സൂചകമായാണ് മൃഗബലി നല്‍കാനുള്ള ക്ഷേത്രം നിര്‍മ്മിക്കുന്നത്.
ഇത്തരം ആചാരങ്ങളെ തള്ളിക്കളയണമെന്നും മൃഗബലി അനാവശ്യമാണെന്ന് വാദിക്കുന്നവരും യാഥാസ്ഥിതിക വിശ്വാസികളുമായി നേപ്പാളിലെ ജനതയെ തന്നെ രണ്ടായി തിരിക്കുന്ന ഒന്നായി നിലവില്‍ ഗാഡിമായി ഉത്സവം മാറിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശം മാനിക്കാതെ മൃഗബലി തുടരുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസാന മണിക്കൂറുകളില്‍ മൃഗങ്ങള്‍ക്ക് നേരിടുന്ന കഷ്ടപ്പാടുകള്‍ കുറക്കാനുള്ള നടപടികള്‍ എങ്കിലും സ്വീകരിക്കണമെന്നാണ് മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തകരുടെ ആവശ്യം.
തങ്ങള്‍ ആചാരങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ ഇത്തരം അനാചാരങ്ങള്‍ക്ക് അറുതി വരണമെന്നാണ് ഫെഡറേഷന്‍ ഓഫ് അനിമല്‍ വെല്‍ഫെയര്‍ നേപ്പാള്‍ പ്രസിഡന്‍റ് സ്നേഹ സ്ഷ്രേട പറയുന്നത്.
എന്നാല്‍ ബലി നിര്‍ത്താന്‍ ആവില്ലെന്നും ബലി നിര്‍ത്തുന്നത് തങ്ങളുടെ ഭാവിയെ തന്നെ ഇരുട്ടിലാക്കുമെന്നുമാണ് വിശ്വാസികള്‍ വാദിക്കുന്നത്.
മൃഗബലിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യുന്ന അവസ്ഥയും ഉത്സവത്തിനിടെയുണ്ടായെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലക്ഷക്കണക്കിന് ആളുകളാണ് ഉത്സവത്തില്‍ ഭാഗമാകാന്‍ ബരിയാപൂരിലേക്ക് എത്തുന്നത്.
കോടതി അലക്ഷ്യം കാണിച്ചെന്ന് വിശദമാക്കി ക്ഷേത്ര ട്രസ്റ്റികള്‍ക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മൃഗസ്നേഹികള്‍.
ലോകത്തിലെ തന്നെ ഏറ്റവുമധികം ചോര ചിന്തുന്ന ഉത്സവമായാണ് ഗാഡിമായി കണക്കാക്കുന്നത്. ഹിന്ദു ദേവതയായ ഗാഡിമായി മൃഗബലി നല്‍കുന്നതിലൂടെ പൈശാചിക പ്രവര്‍ത്തനങ്ങ ളില്‍ നിന്ന് വിശ്വാസികള്‍ക്ക് മോചനം നല്‍കുന്നുവെന്നാണ് വിശ്വാസം.
മൈഥിലി, ഭോജ്പുരി, ഭാജിക ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉള്‍പ്പെടുന്ന സമൂഹമാണ് മാദേശികള്‍. 18ാം നൂറ്റാണ്ടില്‍ ഷാ ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കുടിയേറിയ ബ്രാഹ്മണ, ദലിത് വിഭാഗങ്ങളില്‍പ്പെട്ട ഇവരാണ് ഈ ഉത്സവം കൊണ്ടാടുന്നത്.