Covid 19 : കൊറോണ വൈറസിനെതിരെ പോരാടുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാം; ഡോ. സൗമ്യ സ്വാമിനാഥൻ
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിവേഗത്തിൽ പടരുന്നതാണ് ഒമിക്രോൺ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പല സംസ്ഥാനങ്ങളിലും നിരവധി കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.
Soumya Swaminathan who
ഈ സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ വൈറസിനെതിരെ പോരാടുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നു.
delta
ഡെൽറ്റയ്‌ക്കെതിരായ പ്രതിരോധശേഷി വളർത്താൻ ശരീരത്തെ സഹായിക്കാൻ ഒമിക്രോണിന് കഴിയുമെന്ന് സൗമ്യ സ്വാമിനാഥൻ പറയുന്നു. ഒമിക്രോൺ ബാധിച്ച വാക്‌സിനേഷൻ എടുത്തവർക്ക് ഡെൽറ്റയെ ചെറുക്കാനുള്ള പ്രതിരോധശേഷി വർദ്ധിക്കുമെന്ന് അവർ പറഞ്ഞു. വാക്സിൻ എടുക്കാത്ത ആളുകൾക്ക് ഇത് സാധ്യമല്ല.
covid 19 vaccine
വാക്‌സിനേഷൻ എടുത്ത ആളുകൾക്ക് ഡെൽറ്റയെയും ഒമിക്രോണിനെയും നേരിടാനുള്ള പ്രതിരോധശേഷി വർധിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. രണ്ട് വകഭേദങ്ങളെയും ചെറുക്കാൻ വാക്സിൻ സഹായിക്കും.
covid 19
കുട്ടികള്‍ക്ക് കൊവിഡ് 19 പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ അടുത്തിടെ വ്യക്തമാക്കി. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്‌സിന്‍ നല്‍കുക എന്നതാണ് പ്രധാനം.
covid
മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
covid
ഏതൊക്കെ വിഭാഗത്തിനാണ് ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതലായി ആവശ്യം വരികയെന്ന് വിശദമായി പഠനം നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.