ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ
പഴങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ജ്യൂസുകള്‍ ശരീരത്തിന് ആവശ്യമായ മിനറലുകളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നൽകി ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം...
ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ മികച്ചതാണ് പാവയ്ക്ക ജ്യൂസ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. പാവയ്ക്കയില്‍ കലോറി വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്നു.
ധാരാളം ജലാശം അടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതിൽ കലോറി കുറവാണ്. വെള്ളരിക്കയിലെ ജലത്തിന്റെയും നാരുകളുടെയും സാന്നിധ്യം അമിതവിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ദഹനത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്നു .ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും കൊഴുപ്പ് നീക്കം ചെയ്യാൻ സഹായകമാണ്.
പൈനാപ്പിളിൽ ബ്രോമെലിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. മാത്രമല്ല നാരുകളുടെയും വിറ്റാമിൻ സി യുടെയും ഉറവിടമാണ് പെെനാപ്പിൾ. വീക്കം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും ബ്രോമെലിൻ കഴിവുണ്ട്.
മാതളം ജ്യൂസ് പേശികളെ സംരക്ഷിക്കുകയും സഹിഷ്ണുത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഈ ജ്യൂസ് ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്തുന്നതിനും വിളർച്ച അകറ്റാനും സഹായിക്കുന്നു.