വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാം
നല്ല ആരോഗ്യം ലഭിക്കാന്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. വിറ്റാമിൻ എ ചർമ്മ ഗ്രന്ഥികൾക്ക് സെബം എന്ന എണ്ണമയമുള്ള പദാർത്ഥം ഉണ്ടാക്കാൻ സഹായിക്കുന്നു. സെബം തലയോട്ടിക്ക് ഈർപ്പമുള്ളതാക്കുകയും മുടി ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ദഹനം എളുപ്പമാക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
papaya
വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ ഇങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് പപ്പായ. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
tomato
വിറ്റാമിന്‍ എ, സി, കെ, അയണ്‍ , പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ദഹനം എളുപ്പമാക്കാൻ തക്കാളി മികച്ചൊരു ഭക്ഷണമാണ്.
salmon
മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.
carrot
വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാരറ്റ് ശീലമാക്കാം.
sweet potato
വളരെയധികം പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ബീറ്റാകരോട്ടിനും ധാരാളമുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് മധുരക്കിഴങ്ങ് സഹായിക്കുന്നു.