ലസ്സി ഇഷ്ടമാണോ? എങ്കില്‍ വീട്ടിൽ പരീക്ഷിക്കാനിതാ ചില 'സിമ്പിൾ' റെസിപികൾ
ചൂടുകാലത്ത് ഏറ്റവും വലിയ ആശ്വാസമാണ് തണുത്ത പാനീയങ്ങള്‍. അതുതന്നെ 'ഹെല്‍ത്തി' ആയവയാണെങ്കില്‍ പറയാനുമില്ല. അത്തരത്തില്‍ ധാരാളം പേര്‍ക്ക് ഇഷ്ടപ്പെട്ടൊരു 'ഡ്രിങ്ക്' ആണ് ലസ്സി. അധികം പുളിയില്ലാത്ത തൈരാണ് ഇതിന്റെ പ്രധാന ചേരുവ. ലസ്സിയില്‍ തന്നെ പല 'വറൈറ്റി'കളുമുണ്ട്. അത്തരത്തില്‍ വീട്ടില്‍ തന്നെ ലസ്സി പ്രിയര്‍ക്ക് പരീക്ഷിക്കാവുന്ന അഞ്ച് തരം ലസ്സിയാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഷഹി ലസ്സി: സാധാരണഗതിയില്‍ ലസ്സിയുണ്ടാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിനൊപ്പം തന്നെ ഒരു സ്‌കൂപ് വനില ഐസ്‌ക്രീം കൂടി ചേര്‍ത്താല്‍ ഷഹി ലസ്സി ആയി.
മാംഗോ ലസ്സി: മാമ്പഴ സീസണാണെങ്കില്‍ മിക്ക റെസ്റ്റോറന്റുകളിലും മാമ്പഴ ലസ്സി ലഭിക്കും. സീസണ്‍ ആണെങ്കില്‍ ലളിതമായി മാമ്പഴവും തൈരിനൊപ്പം ചേര്‍ത്ത് അടിച്ച് നമുക്ക് തന്നെ വീട്ടില്‍ 'മാംഗോ' ലസ്സിയുണ്ടാക്കാം.
മിന്റ് ലസ്സി: ചിലര്‍ക്ക് ലെമണ്‍ ജ്യൂസ് ആണെങ്കിലും വെജിറ്റബിള്‍ ജ്യൂസ് ആണെങ്കിലുമെല്ലാം അല്‍പം മിന്റ് ലീവ്‌സ് ചേര്‍ക്കുന്നത് താല്‍പര്യമായിരിക്കും. അത്തരക്കാര്‍ക്കുള്ളതാണ് മിന്റ് ലസ്സി. ലസ്സി തയ്യാറാക്കുമ്പോള്‍ മിന്റ് ലീവ്‌സ് ചേര്‍്തതാല്‍ മാത്രം മതി.
ബനാന വാള്‍നട്ട് ലസ്സി: അല്‍പം കൂടി പോഷകപ്രദമായ ലസ്സിയാണിത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള വാള്‍നട്ടും നേന്ത്രപ്പഴവും ഒപ്പം കുറച്ച് തേനും ചേര്‍ത്താണ് ഇത് തയ്യാറാക്കേണ്ടത്.
ചിക്കൂ ലസ്സി: സീസണല്‍ പഴങ്ങളില്‍ മാമ്പഴമോ, സ്‌ട്രോബെറിയോ അവക്കാഡോയോ എല്ലാം ലസ്സിയാക്കാവുന്നതാണ്. അതുപോലെ തന്നെ ചിക്കൂവും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.