Bigg Boss: കളിക്കളത്തില്‍ കളി മറന്ന് റോബിന്‍, തിരിച്ച് വിളിക്കാനും മടിക്കില്ലെന്ന് മോഹന്‍ലാല്‍
ജാനകി, ശില്പ, മണികണ്ഠൻ, അശ്വിൻ എന്നിവര്‍ക്ക് ശേഷം ഇന്നലെ രണ്ട് പേരുകൂടി ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയി. നവീനും ഡെയ്സിയും. പലപ്പോഴും വാശിയും വഴക്കും ഏറ്റി വീട്ടിലെ നിറസാന്നിധ്യമായിരുന്ന ഡെയ്സിയുടെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു. അതിനിടെ, ബിഗ് ബോസ് നല്‍കിയ ടാസ്കില്‍ സ്വന്തം നിലയില്‍ വീഴ്ച്ച വരുത്തിയ റോബിനെ, വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ താക്കീത് ചെയ്ത് വിട്ടു. ഇതോടെ ബിഗ് ബോസ് വീട്ടിലെ മത്സരത്തില്‍ കളി മറന്ന കളിക്കാരനെ പോലെയായി ഡോ.റോബിന്‍റെ അവസ്ഥ.
ബിഗ് ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എത്തിയപ്പോള്‍, കളി പഠിച്ചാണ് താനെത്തിയതെന്ന് പറഞ്ഞായിരുന്നു ഡോ.റോബിന്‍ സ്വയം പരിജയപ്പെട്ടുത്തിയത്. ഏതാണ്ട് എട്ട് മാസത്തോളമെടുത്ത് മുന്‍ വര്‍ഷങ്ങളിലെ ബിഗ് ബോസ് മത്സരങ്ങള്‍ കണ്ട് പഠിച്ചാണ് താന്‍ മത്സരിക്കാനെത്തിയതെന്നായിരുന്നു ഡോ.റോബിന്‍ പറഞ്ഞത്.
മറ്റ് മത്സരാര്‍ത്ഥികളുടെ നെഞ്ചില്‍ തീ കോരിയിട്ട ഈ വാചകങ്ങളില്‍ തൂങ്ങിയാണ് പിന്നീടങ്ങോട്ട് പലരും റോബിനെ വീട്ടിലെ മുഖ്യശത്രുവായി കണക്കാക്കിയത്. ഇതില്‍ പ്രധാനമായും ജാസ്മിന്‍ മൂസയായിരുന്നു മുന്‍ പന്തിയില്‍. ഒപ്പം നിമിഷയും ഡെയ്സിയും സഖ്യം ചേര്‍ന്നതോടെ പല എപ്പിസോഡുകളിലും റോബിന് പിടിച്ച് നില്‍ക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നിരുന്നു.
ഏറ്റവും ഒടുവിലായി ഒരു ജയില്‍ ടാസ്ക് വന്നപ്പോള്‍, മൂന്ന് പേരെയാണ് മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുത്തത്. ലക്ഷ്മിപ്രിയ, ഡോ.റോബിന്‍, ബ്ലെസ്ലി എന്നിവരായിരുന്നു അവര്‍. ജയിലിലേക്കുള്ള അവസാനത്തെയാളെ തെരഞ്ഞെടുക്കുന്ന ടാസ്കിന് മുമ്പ്, ലക്ഷ്മി പ്രിയയുടെ വാക്കുകളില്‍ റോബിന്‍ വീണു.
ഇതോടെ മത്സരത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്ന റോബിന്‍ തന്‍റെ സഖ്യത്തിലേക്ക് ഒരാളെ കൂടി കിട്ടുമെന്ന തോന്നലില്‍ ലക്ഷ്മി പ്രിയയ്ക്കൊപ്പം ജയിലില്‍ പോകാന്‍ തയ്യാറായി. ഇതിനായി ബ്ലെസ്ലിയോട് കളി ജയിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ കളി ജയിക്കാനാണ് കളിക്കുന്നതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.
മത്സരം വന്നപ്പോഴും ബ്ലെസ്ലി ജയിക്കാനായി മത്സരിച്ചു. എന്നാല്‍, മത്സരം ബോധപൂര്‍വ്വം ഉഴപ്പിതന്നെയായിരുന്നു ഡോ റോബിന്‍ മത്സരിച്ചിരുന്നത്. അതിനിടെ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും മത്സരത്തില്‍ തുല്യനിലയിലെത്തിയപ്പോള്‍ ബിഗ് ബോസ് മത്സരം അവസാനിപ്പിച്ചു.
ഇതോടെ മത്സരം തോറ്റ ഡോ.റോബിന് ഒറ്റയ്ക്ക് ജയിലില്‍ പോകേണ്ടിവന്നു. ബിഗ് ബോസ് നിര്‍ദ്ദേശങ്ങള്‍ ഇതിന് മുമ്പും പാലിക്കാതിരുന്നതിന് ഡോ.റോബിനെ മോഹന്‍ലാല്‍ പേരെടുത്ത് പറഞ്ഞും പേര് സൂചിപ്പിക്കാതെയും വഴക്ക് പറഞ്ഞിരുന്നു.
അവസാന മത്സരത്തിലും ബിഗ് ബോസിന്‍റെ നിയമങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറിയതിന്, വാരന്ത്യത്തിലെത്തിയ മോഹന്‍ലാല്‍, റോബിനെ ഗുണദോഷിച്ചു. വേണ്ടിവന്നാല്‍ തിരിച്ച് വിളിക്കാനും മടിക്കില്ലെന്ന് അദ്ദേഹം റോബിന് അവസാന താക്കീതും നല്‍കി.
വീട്ടിലെ എന്ത് പരിപാടിയിലും താന്‍ ഒറ്റയ്ക്കാണ് കളിക്കാനെത്തിയതെന്ന് പറഞ്ഞിരുന്ന റോബിന്‍, പക്ഷേ ഇന്നലത്തെ എപ്പിസോഡില്‍ പ്രതിരോധത്തിലൂന്നിയാണ് നിന്നിരുന്നത്. റോബിന്‍ ഉഴപ്പിയ ടാസ്ക് ഒന്നും കൂടി ചെയ്ത് നോക്കാനായി . മോഹന്‍ലാല്‍ വിളിപ്പിച്ചപ്പോള്‍, മുഴുവന്‍ സമയവും അയാള്‍, ദില്‍ഷയുടെ പുറകിലായി നിന്നത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഒറ്റയ്ക്ക് കളിച്ച് ഒറ്റയ്ക്ക് നേടുമെന്ന് പറഞ്ഞ പോരാളിയെ ആയിരുന്നില്ല ഇന്നലെ പ്രേക്ഷകര്‍ ഡോ.റോബിനില്‍ കണ്ടത്. മറിച്ച്, സ്വന്തം തീരുമാനങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് പരാജയ ഭീതിയില്‍ നില്‍ക്കുന്ന ആത്മവിശ്വാസമില്ലാത്ത ഒരു മത്സരാര്‍ത്ഥിയെയാണ് ഇന്നലെ ഡോ.റോബിനില്‍ കാണാനായത്.
'എല്ലാറ്റിലും 100 ശതമാനം നല്‍കാനുള്ള മനസ്സും ശരീരവും ബുദ്ധിയും യുക്തിയും അർപ്പണ ബോധവും ഉള്ളയാളാണ് താനെന്നാണ് റോബിൻ എന്നോട് പറഞ്ഞത്. എന്താണ് അന്ന് സംഭവിച്ചതെ'ന്നാണ് മോഹൻലാൽ ചോദിച്ചു. പിന്നാലെ ദിൽഷ ഉൾപ്പടെയുള്ളവരോട് റോബിൻ ആ ടാസ്ക്കിൽ ഉഴപ്പിയോ എന്നും അദ്ദേഹം ചോദിച്ചു. റോണ്‍സണ്‍ ഒഴികെ എല്ലാവരുടെയും ഉത്തരം ഉവ്വെന്നായിരുന്നു.
കളിക്കളത്തില്‍ റോബിന്‍, കൂടുതല്‍ അസ്വസ്ഥനായിരുന്നെന്നും അതിനാല്‍ അയാള്‍ക്ക് ആ ടാസ്ക് പൂര്‍ത്തിയാക്കാന്‍ പറ്റാത്തതെന്നുമായിരുന്നു റോണ്‍സണ്‍ന്‍റെ മറുപടി. ഒടുവില്‍, ലക്ഷ്മിയോടൊപ്പം ജയിലില്‍ കിടക്കാനായി, ബ്ലെസ്ലിയുമായി റോബിന്‍ കരാറുണ്ടാക്കിയെന്ന് അറിഞ്ഞപ്പോള്‍, ആ അസ്വസ്ഥത മത്സരസമയത്ത് ആളുടെ മുഖത്ത് ഉണ്ടായിരുന്നെന്നും റോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
"ഇതൊരു ഗെയിം ആണ്. അല്ലാതെ നമ്മുടെ ഇഷ്ടത്തിനാണ് കളിക്കുന്നതെങ്കിൽ അതിന് ഇവിടെ അല്ല വരേണ്ടത്. റോബിൻ അത് സ്ഥാപിക്കുകയാണ്. ബിഗ് ബോസിനെ വെല്ലുവിളിക്കുകയാണ്. ഞാൻ വീണ്ടും പറയുകയാണ്. നമുക്ക് ഇതിലൊരു നിയമ വ്യവസ്ഥയുണ്ട്. നിങ്ങൾ 100 ശതമാനം നൽകിയാണ് മത്സരിക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. ജയിലിൽ പോകാൻ അത്ര ഇഷ്ടമാണോ? മോഹൻലാൽ ചോദിച്ചു.
ലക്ഷ്മി പ്രിയയുമായി സംസാരിക്കാന്‍ ജയിലില്‍ തന്നെ പോകണമോയെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഈ ഷോയ്ക്ക് കുറേ നിയമങ്ങള്‍ ഉണ്ട്. അതെല്ലാം പറഞ്ഞിട്ടാണ് നിങ്ങളെ വീടിനകത്തേക്ക് അയച്ചതെന്നും അദ്ദേഹം മറ്റ് മത്സരാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഇത്തരം നിയമ വ്യവസ്ഥകള്‍ തെറ്റിക്കാനാണ് പദ്ധതിയെങ്കില്‍ റോബിനോട് മാത്രമല്ല എല്ലാവരോടുമായി പറയുകയാണ് ഒരു സങ്കടവും ഇല്ലാതെ ഞാന്‍ തിരിച്ച് വിളിക്കും." അദ്ദേഹം പറഞ്ഞു.
"ഞാന്‍ നില്‍ക്കുന്നത് അതിനാണ്. ഏറ്റവും സന്തോഷകരമായും സ്നേഹത്തോടെയുമാണ് ഗെയിം കളിക്കേണ്ടതെന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. "ഞാന്‍ ജയില്‍ നോമിനേറ്റ് ആയ ശേഷം ഗെയിം കളിക്കണ്ട എന്നൊന്നും ഞാന്‍ വിചാരിച്ചില്ല സര്‍."റോബിന്‍ മറുപടി പറയവേ പറഞ്ഞു.
"ആ സമയത്ത് ലക്ഷ്മി ചേച്ചി വളരെയധികം വിഷമത്തിലായിരുന്നു. ചേച്ചിടെ മൈന്‍റ് അപ്സെറ്റ് ആയിരുന്നു. എന്നോട് സംസാരിക്കാന്‍ കണ്‍ഫര്‍ട്ടബിള്‍ ആണെന്ന് ചേച്ചി പറയുകയും ചെയ്തു. അങ്ങനെ ഒരുമിച്ച് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്" എന്നായിരുന്നു റോബിന്‍ തന്‍റെ വാദം നിരത്തി.
ഊട്ടി, കൊടൈക്കനാല്‍ വല്ലതുമാണോ ജയില്‍ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുചോദ്യം. നിങ്ങള്‍ മനപൂര്‍വ്വം റോബിനോട് ജയിലില്‍ പോകാമെന്ന് പറഞ്ഞ് അയാളെ തോല്‍പ്പിച്ചതാണോ എന്നും ലക്ഷ്മി പ്രിയയോട് മോഹന്‍ലാല്‍ ചോദിച്ചു.
വേണമെങ്കില്‍ പ്രേക്ഷകര്‍ക്ക് അങ്ങനെ പറയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശേഷം ഇരുവരും തങ്ങളുടേതായി ഭാഗങ്ങള്‍ പറഞ്ഞ് ഈ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരം കളികള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞതോടെ ഈ ചര്‍ച്ച അവസാനിച്ചു.