വ്യത്യസ്‍തമായ ആഭരണങ്ങള്‍, ടാറ്റൂ; കാണാം, കൊന്യാക് വിഭാഗത്തിന്‍റെ സവിശേഷതകളുടെ ചിത്രങ്ങള്‍
പുരാതന നോർത്ത് ഈസ്റ്റ് ഇന്ത്യൻ ഗോത്രത്തിലെ പ്രായമായ അംഗങ്ങളുടെ മുഖങ്ങളാണിവ. ശരീരത്തിലെ സവിശേഷമായ ടാറ്റൂകൾ, മൃഗങ്ങളിൽ നിന്നുള്ള ആഭരണങ്ങൾ തുടങ്ങിയവയാണ് കൊന്യാക് ജനതയുടെ സവിശേഷതകൾ. ഇന്ത്യയിലെയും ബർമയിലെയും ബ്രിട്ടീഷ് കോളനിവൽക്കരണം വരെ ഈ ഗോത്രത്തെ കുറിച്ച് ലോകത്തിന് അജ്ഞാതമായിരുന്നു. ഗോത്ര അംഗങ്ങൾ നുഴഞ്ഞുകയറ്റക്കാരുടെയും ശത്രുക്കളുടെയും മറ്റും തല വെട്ടിമാറ്റി കൊലയാളിയുടെ വിജയം ആഘോഷിക്കുന്നത് ഒരന്തസ്സായി കണക്കാക്കുന്നു. അത് അഭിമാനപൂർവ്വം ഗ്രാമത്തിലുടനീളം പ്രദർശിപ്പിക്കുകയും ചെയ്യുമവർ. വേട്ടയാടപ്പെട്ട തലകളുടെ എണ്ണം ഒരു യോദ്ധാവിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഇങ്ങനെ അറുത്തെടുത്ത തലകൾക്ക് സമൃദ്ധി കൊണ്ടുവരാനും, വിളകൾ വർധിപ്പിക്കാനും കഴിയുന്ന ഒരു നിഗൂഢശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു. എന്നാൽ, 1960 -കളിൽ ഗോത്രം ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഈ സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടു.
ഉദ്ദേശം ഒരു 80 വയസ്സെങ്കിലുമായിക്കാണും ഇവർക്ക്. കൊന്യാക് ഗോത്രത്തിന്റെ സവിശേഷമായ രണ്ട് മൂക്ക് പ്ലഗുകളും മുഖത്ത് കറുത്ത അടയാളങ്ങളും ഇവരുടെ മുഖത്ത് കാണാം.
മൃഗങ്ങളുടെ പല്ലുകളും പലതരം മണികളും കൊണ്ട് ഉണ്ടാക്കിയ മാല ധരിച്ചിരിക്കുന്ന ഒരു ഗോത്രവർഗ്ഗക്കാരൻ.
മൂക്ക് പ്ലഗുകൾ ധരിച്ച മറ്റൊരു സ്ത്രീ ഗ്ലാസുകളും ആധുനിക വസ്ത്രങ്ങളും ധരിച്ചിരിക്കുന്നു
ഒരു ഗോത്രവർഗ യോദ്ധാവ് പരമ്പരാഗത ശിരോവസ്ത്രം ധരിച്ച്, പച്ചകുത്തിയ നെഞ്ചോടു കൂടി ഒരു കുന്തം പിടിച്ചിരിക്കുന്നു
നാഗാലാൻഡിൽ നിന്നുള്ള ഇയാൾ നീളമുള്ള, നരച്ച മുടി തലയുടെ മുകളിൽ ഒരു ബൺ ഉപയോഗിച്ച് കെട്ടിവച്ചിരിക്കുന്നു. അയാൾ ജാക്കറ്റും ധരിച്ചിരിക്കുന്നു
കൊന്യാക് ഗോത്രത്തിൽ നിന്നുള്ള ഒരു സ്ത്രീ അവളുടെ രണ്ട് ചെവിയിലും അസ്ഥിയിൽ നിന്നും ഉണ്ടാക്കിയ പ്ലഗുകൾ ധരിച്ചിരിക്കുന്നു. ചെവിയുടെ മുകളിലുള്ള രണ്ട് കോണുകളിൽ നിന്നും സ്‌ട്രോ പോലെ ഒന്ന് നീണ്ടുനിൽക്കുന്നു.
ഒരു ഗോത്രക്കാരൻ ക്യാമറയിൽ നോക്കി പുഞ്ചിരിക്കുന്നു
മനുഷ്യരെ ശിരച്ഛേദം ചെയ്യുന്ന കൊന്യാക് സമ്പ്രദായം 1960 -കളിൽ ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഉപേക്ഷിക്കപ്പെട്ടു
ഒരു ഗോത്രവർഗ്ഗക്കാരൻ തൊപ്പി ധരിച്ചിരിക്കുന്നു. പരമ്പരാഗത സംസ്‍കാരം പതുക്കെ പാശ്ചാത്യ ഫാഷൻ ട്രെൻഡുകളുമായി ഇടകലരുന്നത് അതിൽ കാണാം