Current Affairs 2022 : ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യമിതാണ്...
പത്താം തലം പ്രാഥമിക പരീക്ഷക്കും അതിന് ശേഷം നടത്താനിരിക്കുന്ന പ്രധാന പരിക്ഷക്കും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആനുകാലിക വിഷയങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും മികച്ച ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. അത്തരം ചില ചോദ്യങ്ങളെയും ഉത്തരങ്ങളെയും പരിചയപ്പെടാം
ഉത്തരം: ഫിന്‍ലന്‍ഡ്
ഐക്യരാഷ്ട്ര സംഘടനയുടെ 2022 ലെ ലോക സന്തോഷ സൂചികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യമാണ് ഫിന്‍ലന്‍ഡ്. ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ഇന്ത്യയുടെ സ്ഥാനം 136 ആണ്. ഈ സൂചികയിലെ ഏറ്റവും ഒടുവിലെ സ്ഥാനം അഫ്ഗാനിസ്ഥാനാണ്.
ഉത്തരം: ദ് പവർ ഓഫ് ദ് ഡോഗ്
2022-ലെ ബാഫ്ത പുരസ്കാരങ്ങളിലെ മികച്ച ചിത്രമായി തെരഞ്ഞടുത്തത് ദ് പവര്‍ ഓഫ് ദ് ഡോഗ് എന്ന ചിത്രമാണ്. മികച്ച സംവിധായകന്‍ ജെയിന്‍ കാംപെയിന്‍, മികച്ച നടന്‍ വില്‍സ്മിത്ത്, മികച്ച നടി ജൊവാന സ്കാന്‍ലാന്‍.
ഉത്തരം പി ആര്‍ ശ്രീജേഷ്
ഖേല്‍രത്ന പുരസ്കാരം നേടിയ മൂന്നാമത്തെ കേരളീയനാണ് പി ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍. 2020 ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടുന്ന രണ്ടാമത്തെ കേരളീയനായി. 2002 ല്‍ ഖേല്‍രത്ന നേടിയ കെ എം ബീനാമോളാണ് ഖേല്‍രത്ന പുരസ്കാരം നേടുന്ന ആദ്യത്തേ കേരളീയ താരം. 2003 ല്‍ അഞ്ജു ബോബി ജോര്‍ജ്ജിനും ഈ പുരസ്കാരം ലഭിച്ചു.
ഉത്തരം : ഖത്തര്‍
2022 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന രാജ്യം ഖത്തറാണ്. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് ഏഷ്യാ ഭൂഖണ്ഡം ആദ്യമായി വേദിയാകുന്നത് 2002ലാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ സംയുക്തമായാണ് അന്ന് ടൂര്‍ണമെന്‍റ് നടന്നത്. ആഫ്രിക്ക ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് 2010ലാണ്.
ഉത്തരം : നൌറ അല്‍ മത്രൌഷി
യുഎഇയുടെ ആദ്യത്തെ വനിത ബഹിരാകാശ യാത്രികയാണ് നൌറ അല്‍ മത്രൌഷി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ നൂറ 1993 ലാണ് ജനിച്ചത്. നിലവില്‍ ദേശീയ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയറാണ്.
ഉത്തരം: ദക്ഷിണ കൊറിയ
1956–1957 ൽ ആദ്യമായി യൂബർ കപ്പ് മത്സരം നടന്നു. തുടക്കത്തിൽ മൂന്ന് വർഷത്തെ ഇടവേളകളിൽ നടത്തപ്പെട്ട ഈ മത്സരം 1984 മുതൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്നു
ഉത്തരം: രാം നാഥ് കോവിന്ദ്
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്. ഉത്തർപ്രദേശിൽനിന്നു രാജ്യസഭയിലേക്കു രണ്ടുവട്ടം (1994–2000), (2000–2006) തിരഞ്ഞെടുക്കപ്പെട്ടു. പട്ടിക ജാതി / വർഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ വിവിധ പാർലമെന്ററി കമ്മറ്റികളിൽ അംഗമായിരുന്നു
ഉത്തരം: ജമൈക്ക
ജമൈക്ക സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി എന്ന ഖ്യാതി പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്‍പി എന്നാണ് ഡോ. ബി ആര്‍ അംബേദ്കര്‍ അറിയപ്പെടുന്നത്.
ഉത്തരം : രാജീവ് കുമാർ
1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാര്‍ 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.കേന്ദ്ര സര്‍വ്വീസിലും, ബീഹാര്‍ - ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വ്വീസുകളിലുമായി 36 വര്‍ഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉത്തരം: നിധി ചിബ്ബര്‍
നിധി ചിബ്ബറിനെ സിബിഎസ്ഇ അധ്യക്ഷയായി കേന്ദ്രസർക്കാർ നിയമിച്ചു. ഐഎഎസ് 1994 ബാച്ചിൽ ഛത്തീസ്ഗഡ് കേഡറിലുള്ള ഇവർ നിലവിൽ ഖനവ്യവസായ മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ്.