എംഐ 10 ഫെബ്രുവരിയില്‍ വന്നേക്കും, 108 എംപി സെന്‍സറിന്റെ കരുത്തുമായി ഷവോമി മത്സരിക്കുക സാംസങ് എസ് 20-നോട്

108 മെഗാപിക്‌സലുകളുള്ള ക്യാമറ ഫോണ്‍ എംഐ 10 ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഷവോമി സൂചന നല്‍കിയിട്ട് ഒരു മാസത്തിലേറെയായി. റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയില്‍ പ്രഖ്യാപിച്ച കമ്പനി പുതിയതായി ഈ ഫോണായിരിക്കുമോ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 

Xiaomi Mi 10 with Snapdragon 865 may launch by February

108 മെഗാപിക്‌സലുകളുള്ള ക്യാമറ ഫോണ്‍ എംഐ 10 ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഷവോമി സൂചന നല്‍കിയിട്ട് ഒരു മാസത്തിലേറെയായി. റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയില്‍ പ്രഖ്യാപിച്ച കമ്പനി പുതിയതായി ഈ ഫോണായിരിക്കുമോ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 48 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് ലോഞ്ച് ചെയ്ത ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് നോട്ട് 7 പ്രോ. 

എംഐ നോട്ട് 10 ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഷവോമി ആഗ്രഹിക്കുന്നുവെന്ന വസ്തുതയ്ക്ക് അത്ര സ്ഥിരീകരണമില്ല. റെഡ്മി നോട്ട് 7 പ്രോയിലെ 48 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിന്റെ തന്നെ മുഖപടം മാറ്റിയെഴുതിയിരുന്നു. അതില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കിയതിനു ശേഷം മാത്രം പുതിയ പാതയിലേക്ക് മുന്നേറിയാല്‍ മതിയെന്നാണ് ഷവോമി നല്‍കുന്ന സൂചന. എന്നാല്‍ സാംസങ്ങ് സമാന എംപി ക്യാമറയുമായി വന്നാല്‍ യുദ്ധത്തിനു തയ്യാറെടുക്കാന്‍ ഒരുക്കമാണെന്ന് ഷവോമി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഫെബ്രുവരിയില്‍ എംഐ 10 രാജ്യത്തേക്കു വന്നേക്കാം. 

നിലവില്‍, 108 മെഗാപിക്‌സല്‍ ക്യാമറയുമായി വരുന്ന ഷവോമിയുടെ നിരയിലെ ഒരേയൊരു വാണിജ്യ ഫോണാണ് എംഐ നോട്ട് 10. 2019 നവംബറില്‍ ഷവോമിയാണ് എംഐ നോട്ട് 10 പുറത്തിറക്കിയത്, സാംസങ്ങിന്റെ 108 മെഗാപിക്‌സല്‍ സെന്‍സറുമായി പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. ഷവോമിയുടെ ആദ്യത്തെ പെന്റ ക്യാമറ സജ്ജീകരണവും ഇതിലുണ്ടായിരുന്നു. ഡിസംബറോടെ ഈ ഫോണ്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ കിംവദന്തികള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഫെബ്രുവരിയിലാണ് ഇത് വിപണിയിലെത്തുന്നതെന്ന് തോന്നുന്നു.

റെഡ്മി നോട്ട് 7 പ്രോ 2019 മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും എംഐ നോട്ട് 10 ഫെബ്രുവരിയില്‍ രാജ്യത്തേക്ക് എത്തിക്കാനാവും ഷവോമി ശ്രമിക്കുക. ഫെബ്രുവരിയില്‍ സാംസങ് 108 മെഗാപിക്‌സല്‍ ക്യാമറ സജ്ജീകരിച്ച ഗാലക്‌സി എസ് 20 പ്രഖ്യാപിക്കാന്‍ പോകുന്നതിനാല്‍ ഷവോമിയും ഒരു യുദ്ധത്തിനു തയ്യാറെടുക്കുന്നുണ്ട്. ഒപ്പം പ്രീമിയം സാംസങ് ഗാലക്‌സിക്ക് ബദലായി എംഐ നോട്ട് 10 അവതരിപ്പിച്ചുകൊണ്ട് ഷവോമിയ്ക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും. 

വണ്‍പ്ലസ് 7 ടി, അസൂസ് 6 ഇസെഡ് എന്നിവയെ വെല്ലുവിളിക്കാന്‍ എംഐ നോട്ട് 10 എത്തുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രചരണം. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ചെലവേറിയ സ്മാര്‍ട്ട്‌ഫോണാണ് ഷവോമിയുടെ എംഐ നോട്ട് 10. ഇന്ത്യയിലെ എംഐ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ ഭാഗമായി എംഐ 3, എംഐ മിക്‌സ് 2 എന്നിവ മാത്രമാണ് ഷവോമി വില്‍ക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios