എംഐ 10, എംഐ 10 പ്രോയുടെ വിലയും പ്രത്യേകതകളും പുറത്ത്

ട്രിപ്പിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് ടെക്‌നോളജിയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 40വാട്‌സ് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗ്, 30വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 10വാട്‌സ് റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയ്ക്കുള്ള പിന്തുണയോടെ 4,500 എംഎഎച്ച് പായ്ക്ക് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. 

Xiaomi Mi 10, Mi 10 Pro full specifications leaked

ദില്ലി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമിയുടെ എംഐ 10, എംഐ 10 പ്രോ എന്നിവ. ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ ലഭ്യമായ ഒരു ചിത്രം അനുസരിച്ച് എംഐ 10, എംഐ 10 പ്രോ എന്നിവയുടെ പൂര്‍ണ്ണ സവിശേഷതകള്‍ മാത്രമല്ല അവയുടെ വിലയും പതിപ്പുകള്‍ പുറത്തായിരിക്കുന്നു. ഷവോമിയെ ഞെട്ടിച്ചു കൊണ്ടാണ് പുതുവര്‍ഷദിനത്തില്‍ തന്നെ ഈ രണ്ടു പ്രീമിയം ഫോണുകളുടെയും ഫീച്ചറുകള്‍ പുറത്തു വന്നിരിക്കുന്നത്.

എംഐ 10, എംഐ 10 പ്രോ എന്നിവയുടെ പ്രത്യേകതകള്‍ ഏതാണ്ട് സമാനമാകുമെന്നും അതേ രൂപകല്‍പ്പന തന്നെ വിപണിയില്‍ എത്തുമെന്നുമാണ് ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഇവ രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകും. രണ്ട് ഫോണുകളും വ്യത്യസ്ത ബാറ്ററി ശേഷിയും,  ക്യാമറ സെറ്റപ്പുകളും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ, രണ്ട് ഫോണുകളും ഒരേ ഡിസ്‌പ്ലേയും ചിപ്‌സെറ്റും ഉള്‍പ്പെടെ ഒരേ സവിശേഷതകള്‍ പങ്കുവെച്ചെന്നും വരാം.

എംഐ 10

ചോര്‍ച്ചയനുസരിച്ച്, എംഐ 10-ല്‍ 6.5 ഇഞ്ചോ അതില്‍ കൂടുതലോ വലുപ്പമുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേ കൊണ്ടുവരും, അത് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ പ്രവര്‍ത്തിക്കും. 20 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയ്ക്കരികില്‍ ഇരിക്കുന്ന സോണി ഐഎംഎക്‌സ് 686 പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ നാല് പിന്‍ ക്യാമറകള്‍ ഇതിലുണ്ടാവും. അവസാനത്തേത് ഡെപ്ത് സെന്‍സിംഗിനോ മാക്രോ ഫോട്ടോഗ്രാഫിക്കോ ആകാം. ഇതിനു 30എക്‌സ് ഡിജിറ്റല്‍ സൂം ഉണ്ടായിരിക്കും. ഇതിനെ പിന്തുണയ്ക്കാനായി ഈ ഫോണ്‍ ഒരു സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് കൊണ്ടുവരുമെന്നും സൂചനയുണ്ട്. 

ട്രിപ്പിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് ടെക്‌നോളജിയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 40വാട്‌സ് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗ്, 30വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 10വാട്‌സ് റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയ്ക്കുള്ള പിന്തുണയോടെ 4,500 എംഎഎച്ച് പായ്ക്ക് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഫോണിന്റെ കൃത്യമായ വില വെളിപ്പെടുത്തുന്നില്ലെങ്കിലും, 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് എന്നിവയുള്ള മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ എംഐ 10 ഫോണ്‍ വരാമെന്ന് ഇത് സൂചിപ്പിക്കുന്നു. വില ഏകദേശം 32,700 രൂപയില്‍ ആരംഭിക്കും.

എംഐ 10 പ്രോ

6.5 ഇഞ്ച് 90 ഹെര്‍ട്‌സ് ഒലെഡ് ഡിസ്‌പ്ലേ എംഐ 10 പ്രോയില്‍ ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതിന് സ്‌നാപ്ഡ്രാഗണ്‍ 865 സോസി ലഭിക്കും. എംഐ 10 ന്റെ 4,500 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണ്‍ നിലനിര്‍ത്തും. 66 വാട്‌സ് വരെ ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗും 40വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഇതിന് പിന്തുണയ്ക്കാനാകും. റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗിനെ ഇത് പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ എംഐ 10 അതേപോലെ തന്നെ തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, പ്രോ മോഡലും ഈ സാങ്കേതികവിദ്യയെ കൊണ്ടുവന്നേക്കാം.

ഇതിനുപുറമെ, 108 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും ടെലിഫോട്ടോ ലെന്‍സുള്ള 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സറും ഉള്‍ക്കൊള്ളുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് മി 10 പ്രോയിലുള്ളതെന്ന് പറയപ്പെടുന്നു. ഡെപ്ത് സെന്‍സിംഗ് പിന്തുണയ്ക്കായി 8 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ടാകും.

വിലയെ സംബന്ധിച്ചിടത്തോളം, എന്‍ട്രി 12 ജിബി റാം + 128 ജിബി സ്‌റ്റോറേജ് കോണ്‍ഫിഗറേഷന്‍ വേരിയന്റിനായി ഏകദേശം 38,900 രൂപ മുതല്‍ മി 10 പ്രോ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് മോഡല്‍ ഏകദേശം 42,000 രൂപ വിലയ്ക്ക് വില്‍ക്കും. അതേസമയം ടോപ്പ് ഓഫ്‌ലൈന്‍ 12 ജിബി റാം + 512 ജിബി സ്‌റ്റോറേജ് പതിപ്പിന് ഏകദേശം 46,000 രൂപയാകും.

Latest Videos
Follow Us:
Download App:
  • android
  • ios