ഗ്യാലക്സി എം01 കോര്‍; കുറഞ്ഞവിലയില്‍ സാംസങ്ങ് സ്മാര്‍ട്ട് ഫോണ്‍
ബ്ലാക്ക്, ബ്ലൂ, റെഡ് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക. 5.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ് പ്ലേയാണ് ഈ ഫോണിനുള്ളത്. 1ജിബി പതിപ്പിന് ഇന്‍റേണല്‍ സ്റ്റോറേജ് 16 ജിബി ലഭിക്കും.
മുംബൈ: സാംസങ്ങ് ഗ്യാലക്സി എം സീരിസിലെ ഏറ്റവും ലോ എന്‍റ് മോഡല്‍ ഇന്ത്യയില്‍ സാംസങ്ങ് പുറത്തിറക്കുന്നു. സാംസങ്ങ് ഗ്യാലക്സി എം01 കോര്‍ എന്നാണ് ഈ ഫോണിന്‍റെ പേര്. രണ്ട് വേരിയന്‍റിലാണ് ഈ ഫോണ്‍ ഉള്ളത് 1 ജിബി റാം, 2ജിബി റാം. ജൂലൈ 29 മുതല്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകും.
ബ്ലാക്ക്, ബ്ലൂ, റെഡ് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക. 5.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ് പ്ലേയാണ് ഈ ഫോണിനുള്ളത്. 1ജിബി പതിപ്പിന് ഇന്‍റേണല്‍ സ്റ്റോറേജ് 16 ജിബി ലഭിക്കും. 2 ജിബി റാം പതിപ്പിന് 32 ജിബി ഇന്‍റേണല്‍ മെമ്മറി ലഭിക്കു. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം.
8എംപി പിന്‍ ക്യാമറ ലഭ്യമാണ്. എല്‍ഇഡി ഫ്ലാഷ് ലൈറ്റ് ഇതിനൊപ്പമുണ്ട്. 5എംപി മുന്‍ ക്യാമറയും ലഭിക്കും. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 11 മണിക്കൂര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് സാംസങ്ങ് വാദം.
വിലയിലേക്ക് വന്നാല്‍ 1ജിബി+16ജിബി മോഡലിന് വില 5499 രൂപയാണ്. 2ജിബി+32ജിബി പതിപ്പിന് വില 6,499 രൂപയാണ്. സാംസങ്ങ് സൈറ്റിലും ഓഫ് ലൈന്‍ സ്റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമാകും.