64 എംപി ക്വാഡ് ക്യാമറകളുള്ള സാംസങ് ഗാലക്‌സി എം 31 പുറത്തിറക്കി: വിലയും പ്രത്യേകതകളും ഇങ്ങനെ
15 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ശേഷിയുള്ളതാണ് ഇതിന്റെ ബാറ്ററി. ഒഎസിനായി, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2 ഉപയോഗിച്ചാണ് ഫോണ്‍ വരുന്നത്.
ദില്ലി: 2020 തുടക്കമാസങ്ങളില്‍ തന്നെ നിരവധി വിലനിലവാരത്തില്‍ നിരവധി ഫോണുകള്‍ പുറത്തിറക്കി വിപണിയിലേക്ക് ശക്തമായ ചവടുവയ്പ്പാണ് സാംസങ്ങ് നടത്തിയത്. ഈ പട്ടികയില്‍ ഏറ്റവും പുതിയത് ഗ്യാലക്സി എം31 ആണ്, അത് ഒരു വലിയ ബാറ്ററിയും വലിയ സ്‌ക്രീനും മത്സര വിലയും അടക്കം ഇന്ത്യന്‍ വിപണിയിക്ക് അനുയോജ്യമായ ഫോണ്‍ എന്നാണ് സാംസങ്ങ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സാംസങ് ഗ്യാലക്സി എം31 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നല്‍കുന്നു, അത് ഫുള്‍ എച്ച്ഡി + റെസല്യൂഷനുകള്‍ വരെ മാറ്റാനാകും. എക്‌സിനോസ് 9611 ചിപ്‌സെറ്റുമായി സാംസങ് ഗാലക്‌സി എം31 വരുന്നത്. 6 ജിബി റാമാണ് ഇതിലുള്ളത്. രണ്ട് മെമ്മറി വേരിയന്റുകള്‍ ലഭ്യമാണ്, എന്‍ട്രി വേരിയന്റില്‍ 64 ജിബി സ്‌റ്റോറേജും ഉയര്‍ന്ന മെമ്മറി വേരിയന്റില്‍ 128 ജിബി സ്‌റ്റോറേജും വരുന്നു.
എം31 64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സജ്ജീകരണം ഉള്‍ക്കൊള്ളുന്നു. ഇതിന് ശക്തമായ 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സും 123 ഡിഗ്രി വ്യൂ ഫീല്‍ഡും ലഭിക്കുന്നു. ക്ലോസ്അപ്പ് ഷോട്ടുകള്‍ക്കായി 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സും ഇതിലുണ്ട്. കൂടാതെ, ലൈവ് ഫോക്കസ് ഉള്ള അതിശയകരമായ പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി 5 മെഗാപിക്‌സല്‍ ഡെപ്ത് ലെന്‍സും ഇതിലുണ്ട്. മുന്‍വശത്ത് 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുണ്ട്, ഇത് 4 കെ വീഡിയോ റെക്കോര്‍ഡിംഗും സ്ലോമോ സെല്‍ഫികളും പിന്തുണയ്ക്കുന്നു.
15 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ശേഷിയുള്ളതാണ് ഇതിന്റെ ബാറ്ററി. ഒഎസിനായി, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2 ഉപയോഗിച്ചാണ് ഫോണ്‍ വരുന്നത്. ഡിസ്‌പ്ലേ സെഗ്‌മെന്റിലെ ഒരു വലിയ ആഘോഷമാണ് ഈ ഫോണ്‍ എന്നു പറയാം. കൂടാതെ 6.4 ഇഞ്ചില്‍ ഇത് സിനിമകള്‍ കാണാനും ഗെയിമുകള്‍ കളിക്കാനും നല്ല അനുഭവം പ്രദാനം ചെയ്യുന്നു.
ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ഈ ഫോണ്‍ വാങ്ങാന്‍ ഇപ്പോള്‍ ലഭ്യമാണ്. രണ്ട് വേരിയന്റുകളില്‍ ലഭ്യമായ ഫോണ്‍ അടിസ്ഥാന വേരിയന്റിന് 14,999 രൂപയിലും ടോപ്പ് മോഡലിന് 15,999 രൂപയിലും ലഭിക്കും. മാര്‍ച്ച് 5 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണ്‍ വഴി വില്‍പ്പന ആരംഭിക്കും.