ഗ്യാലക്സി എ10 ഇ വരുന്നു; വിലയും പ്രത്യേകതകളും
സാംസങ്ങ് ഗ്യാലക്സി എ10 ഇയുടെ സ്ക്രീന്‍ വലിപ്പം 5.83 ഇഞ്ചാണ്. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നിലെ സിംഗിള്‍ റെയര്‍ ക്യാമറ 8 എംപിയാണ്.
ദില്ലി: സാംസങ്ങ് തങ്ങളുടെ എ സീരിസ് സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ് ഗ്യാലക്സി എ 10ഇ അമേരിക്കന്‍ മാര്‍ക്കറ്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്യാലക്സി എ10 ന്‍റെ ഒരു എളിയ വേര്‍ഷനാണ് പുതിയ 10 ഇ എന്ന് പറയാം. എ സീരിസിലെ എ20, എ50 എന്നിവ ഇതിനകം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.
സാംസങ്ങ് ഗ്യാലക്സി എ10 ഇയുടെ സ്ക്രീന്‍ വലിപ്പം 5.83 ഇഞ്ചാണ്. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നിലെ സിംഗിള്‍ റെയര്‍ ക്യാമറ 8 എംപിയാണ്. എക്സോസ് 7884 എസ്ഒസിയാണ് ഈ ഫോണിലെ പ്രോസസ്സര്‍. റാം ശേഷി 2ജിബിയാണ്. 32ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സാംസങ്ങ് വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുക.
ഇന്ത്യയില്‍ ഈ ഫോണിന് 12,500 രൂപ എങ്കിലും വില വരും എന്നാണ് സൂചന. ഇത് അമേരിക്കന്‍ വിലവച്ചുള്ള കണക്കുകൂട്ടലാണ്. യഥാര്‍ത്ഥ ഇന്ത്യന്‍ വില ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഈ ഫോണിനും ഇന്ത്യയില്‍ ആരാധകരുണ്ടാകും എന്ന് തീര്‍ച്ചപ്പെടുത്താം. ഇറങ്ങി 70 ദിവസത്തിനുള്ളില്‍ സാംസങ്ങ് എ സീരിസിലെ 5 ദശലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു എന്നാണ് സാംസങ്ങ് അവകാശവാദം.