റെഡ്മി കെ 20 സീരീസ് ഫോണുകളുടെ വില വെട്ടിക്കുറച്ചു

റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയ്ക്ക് ഇപ്പോള്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും വന്‍ വിലക്കുറവ് ലഭിക്കും. ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ ഫ്‌ലാറ്റ് ഡിസ്‌ക്കൗണ്ട് ഉടനടി നേടാനാവും. 

Redmi K20, Redmi K20 Pro get a price cut in India but there a catch

മുംബൈ: റെഡ്മി കെ 20 സീരീസ് ഫോണുകളാണ് ഷവോമി നിര്‍മ്മിക്കുന്ന ഏറ്റവും മികച്ച ഫോണുകള്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റെഡ്മി കെ 30 ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിട്ടും, ഈ ഫോണുകളുടെ വില ഇതുവരെ ഷവോമി കുറച്ചിരുന്നില്ല. പക്ഷേ, ഇപ്പോഴിതാ രണ്ടായിരം രൂപയുടെ സ്‌പെഷ്യല്‍ ഡിസ്‌ക്കൗണ്ട് ഓഫര്‍ കമ്പനിയിട്ടിരിക്കുന്നു.

 റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയ്ക്ക് ഇപ്പോള്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും വന്‍ വിലക്കുറവ് ലഭിക്കും. ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ ഫ്‌ലാറ്റ് ഡിസ്‌ക്കൗണ്ട് ഉടനടി നേടാനാവും. എന്നാല്‍ ഇതു ലഭിക്കണമെങ്കില്‍ ഒരു ഉപാധിയുണ്ട്. ഓഫര്‍ ലഭിക്കുന്നതിനായി ഒരു എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങണം. ഇഎംഐ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുകയാണെങ്കിലും ഓഫറുണ്ടാവും. എസ്ബിഐ ഓഫര്‍ ഇല്ലാതെ, ഈ രണ്ട് ഫോണുകളുടെയും വിലയില്‍ മാറ്റമില്ല.

ഓഫര്‍ ഉപയോഗിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് റെഡ്മി കെ20 17,999 രൂപയ്ക്ക് ലഭിക്കും. ഇതില്‍ 6 ജിബി റാമും 64 ജിബി സ്‌റ്റോറേജും ലഭിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 730 ചിപ്‌സെറ്റ്, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ എന്നിവ ഇതിന് ലഭിക്കും. പോപ്പ്അപ്പ് സെല്‍ഫി ക്യാമറ ഇതിനുണ്ട്. ഇതിനായി സോണിയില്‍ നിന്ന് 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും റെഡ്മി കെ 20 നല്‍കുന്നു.

6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള റെഡ്മി കെ 20 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 22,999 രൂപയ്ക്ക് ലഭിക്കും. കെ 20 പ്രോയ്ക്ക് നിരവധി കാര്യങ്ങളില്‍ കെ 20 പ്രോയ്ക്ക് സമാനമാണെങ്കിലും സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ്, സോണി ഐഎംഎക്‌സ് 586 48 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ എന്നിവ ഉപയോഗിച്ച് 4 കെ വീഡിയോ റെക്കോര്‍ഡിംഗിനൊപ്പം 60 എഫ്പിഎസില്‍ പ്രകടനം കാഴ്ചവയ്ക്കുന്നു.

ഷവോമി ഓഫറുകള്‍ക്ക് പിന്നില്‍ ഒരു കാരണവും പറഞ്ഞിട്ടില്ലെങ്കിലും, റെഡ്മി കെ 20 സീരീസ് ഫോണുകളുടെ സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. റെഡ്മി കെ 20 ന് സമാനമായ വിലയ്ക്ക് റെഡ്മി കെ 30 ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios