റിയല്‍മീ നാര്‍സോ 10, നാര്‍സോ 10 എ ഫോണുകള്‍ അവതരിപ്പിച്ചു; വിലയും പ്രത്യേകതയും ഇങ്ങനെ
റിയല്‍മീയുടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ താങ്ങാനാവുന്ന വില വിഭാഗത്തിലാണ് എത്തുന്നത്
ദില്ലി: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ രണ്ടുതവണ മാറ്റിവച്ച റിയല്‍മീ നാര്‍സോ 10, നാര്‍സോ 10 എ എന്നിവ ഇന്ത്യയില്‍ പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കേന്ദ്രീകൃത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് നാര്‍സോ സീരീസ് ലക്ഷ്യമിടുന്നതെന്ന് റിയല്‍മീ വ്യക്തമാക്കി. നാര്‍സോ സീരീസിന് രണ്ട് സ്മാര്‍ട്ട്‌ഫോണുകളുണ്ട്. നാര്‍സോ 10 ഒന്നാം നിരയിലും നര്‍സോ 10 എ ബജറ്റ് വിഭാഗത്തിലും അവതരിപ്പിച്ചിരിക്കുന്നു. അവയുടെ സവിശേഷതകളും രൂപകല്‍പ്പനയും അനുസരിച്ച് നാര്‍സോ 10, നാര്‍സോ 10 എ എന്നിവ യഥാക്രമം റിയല്‍മീ 6ഐ, റിയല്‍മീ സി 3 ട്രിപ്പിള്‍ ക്യാമറ വേരിയന്റുകളായി എത്തുന്നു. നാര്‍സോ 10 പിന്നില്‍ നാല് ക്യാമറകള്‍ വഹിക്കുമ്പോള്‍ നാര്‍സോ 10 എയില്‍ മൂന്നെണ്ണമുണ്ട്.
റിയല്‍മീ നാര്‍സോ 10 ഒരൊറ്റ മെമ്മറി വേരിയന്റിലും രണ്ട് നിറങ്ങളിലുമാണ് വരുന്നത്. അത് വെള്ളയും പച്ചയും നിറങ്ങളിലെത്തുന്നു. 11,999 രൂപയാണ് ഇതിന്റെ വില. സിംഗിള്‍ മെമ്മറി പതിപ്പായ നാര്‍സോ 10 എയില്‍ രണ്ട് കളര്‍ ഓപ്ഷനുകളുണ്ട്. സോ വൈറ്റ്, സോ ബ്ലൂ എന്നിങ്ങനെ. ഇതിന് 8,499 രൂപയാണ് വില. റിയല്‍മീ നാര്‍സോ 10, നാര്‍സോ 10 എ എന്നിവ യഥാക്രമം മെയ് 18 മുതല്‍ മെയ് 22 വരെ റിയല്‍മീ.കോം, ഫ്ലിപ്‌കാര്‍ട്ട് വഴി വാങ്ങാന്‍ ലഭ്യമാണ്.
റിയല്‍മീയുടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ താങ്ങാനാവുന്ന വില വിഭാഗത്തിലാണ് എത്തുന്നത്. പ്രത്യേകിച്ചും സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് പ്രവചിക്കുന്ന സമയത്ത്. യഥാര്‍ത്ഥത്തില്‍ മാര്‍ച്ചില്‍ ആരംഭിക്കാനിരുന്ന ഈ സീരീസ് വൈകിയെങ്കിലും പിടിച്ചുനില്‍ക്കാനാവുമെന്ന് കമ്പനിക്ക് നിശ്ചയമുണ്ട്. ഇപ്പോള്‍, ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഗണ്യമായി ഇളവ് വരുത്തിയതിനാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഡെലിവറികള്‍ നല്‍കാനാവുമെന്നും റിയല്‍മീ കരുതുന്നു.
റിയല്‍മീ നാര്‍സോ 10 സവിശേഷതകള്‍
പുനര്‍നാമകരണം ചെയ്ത റിയല്‍മീ 6ഐ ആണ് നാര്‍സോ 10. അതിനര്‍ത്ഥം അവ രണ്ടും അവരുടെ സവിശേഷതകള്‍ മുഴുവനായും പങ്കിടുന്നുവെന്നു തന്നെയാണ്. 6.5 ഇഞ്ച് മിനി ഡ്രോപ്പ് എച്ച്ഡി + ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റെസല്യൂഷന്‍, മുകളില്‍ 2.5 ഡി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പരിരക്ഷണം എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ടുബോഡി അനുപാതം 89.8 ശതമാനമാണ്. 2.0 ജിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ ജി 80 സോസിയാണ് നാര്‍സോ 10 ന്റെ കരുത്ത്. 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡിനുള്ള പിന്തുണയോടെ ഇത് 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും പായ്ക്ക് ചെയ്യുന്നു. ഇത് ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയില്‍മീ യുഐയില്‍ പ്രവര്‍ത്തിക്കുന്നു.
ഫോട്ടോഗ്രാഫിക്കായി, നാര്‍സോ 10 ന് പിന്നില്‍ നാല് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നു. 6 പി ലെന്‍സുള്ള 48 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ എഫ്/1.8 സെന്‍സര്‍, 5 പി ലെന്‍സുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് എഫ്/2.25 സെന്‍സര്‍, 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് 3 പി ലെന്‍സുള്ള എഫ്/2.4 സെന്‍സറും 3 പി ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മാക്രോ എഫ്/2.4 സെന്‍സറും. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 5 പി ലെന്‍സുള്ള 16 മെഗാപിക്‌സല്‍ എഫ്/2.0 സെന്‍സറാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. പിന്‍ ക്യാമറകള്‍ 30എഫ്പിഎസില്‍ 1080പി വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്നു, ഫ്രണ്ട് ഷൂട്ടറിന് 720പി 30എഫ്പിഎസ് വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാനാകും. 18വാട്‌സ് ക്വിക്ക് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മീ നര്‍സോ 10 ന് പിന്തുണ നല്‍കുന്നത്.
റിയല്‍മീ നാര്‍സോ 10 എ സവിശേഷതകള്‍
6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുള്ള 720-1600 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മീ നര്‍സോ 10 എ. ഇതിന്റെ മുകളില്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി ജോഡിയാക്കിയ 2.0 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 70 സോസിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. നാര്‍സോ 10 എ, റിയല്‍മീ യുഐ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് 10 പ്രവര്‍ത്തിപ്പിക്കുന്നു. ഫിസിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്മാര്‍ട്ട്‌ഫോണിലും ലഭ്യമാണ്.
12 മെഗാപിക്‌സല്‍ എഫ് / 1.8 പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ എഫ് / 2.4 പോര്‍ട്രെയിറ്റ് സെന്‍സര്‍, പിന്നില്‍ 2 മെഗാപിക്‌സല്‍ എഫ് / 2.4 മാക്രോ സെന്‍സര്‍ എന്നിവയാണ് ഫോട്ടോഗ്രാഫി കരുത്ത്. സെല്‍ഫികള്‍ക്കായി സ്മാര്‍ട്ട്‌ഫോണിന് 5 മെഗാപിക്‌സല്‍ എഐ ക്യാമറയുണ്ട്, എഐ ബ്യൂട്ടിഫിക്കേഷന്‍, എച്ച്ഡിആര്‍, ടൈംലാപ്‌സ് എന്നിവ പോലുള്ള സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. റിയല്‍മീ നാര്‍സോ 5000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ടെങ്കിലും അതിവേഗ ചാര്‍ജിംഗ് കഴിവുകളെക്കുറിച്ച് കമ്പനി ഒന്നും പരാമര്‍ശിച്ചിട്ടില്ല.
ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്‌സ് വില്‍പ്പന മെയ് 12-ന്, സവിശേഷതകള്‍ ഇങ്ങനെ
ആപ്പിള്‍ ചൈനയില്‍ നിന്ന് 20 ശതമാനം നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നതായി സൂചന