ഇസിജി സെന്‍സറുമായി ഓപ്പോയുടെ സ്മാര്‍ട്ട് വാച്ച് എത്തുന്നു

സ്മാര്‍ട്ട് വാച്ചില്‍ ഒരു ഇസിജി അളക്കല്‍ ഉപകരണം ഘടിപ്പിക്കുന്നത് വില വര്‍ദ്ധിപ്പിക്കും, പക്ഷേ ഓപ്പോ വാച്ചിന്റെ വിലയെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

oppo smart watch with ecg sensor launch on march 6

ദില്ലി: ഓപ്പോ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട് വാച്ചിന്റെ രൂപവും പ്രധാന സവിശേഷതകളും പുറത്ത്. ഓപ്പോയുടെ സ്മാര്‍ട്ട് വാച്ച് വെയര്‍ ഒഎസി-ലാണ് പ്രവര്‍ത്തിക്കുന്നത്. വാച്ചിന് ചതുരാകൃതിയിലുള്ള ആകൃതിയിലുള്ള ഒരു വളഞ്ഞ എഡ്ജ് 'ഫ്‌ലെക്‌സിബിള്‍' ഡിസ്‌പ്ലേ ഉണ്ട്. ഇത് ത്രിഡി ഗ്ലാസ് പാനലിലാണ് ഉറപ്പിച്ചിരിക്കുന്നതെന്ന് ആഗോള വൈസ് പ്രസിഡന്റും പ്രസിഡന്റുമായ ഓപ്പോയുടെ ബ്രയാന്‍ ഷെന്‍ സ്ഥിരീകരിച്ചു. വാച്ചിന്റെ വലതുവശത്ത് രണ്ട് ഫിസിക്കല്‍ ബട്ടണുകളും ഉണ്ട്. അതു കൊണ്ടു തന്നെ കാഴ്ചയിലും പ്രകടനത്തിലും ഈ വാച്ച് ആപ്പിള്‍ വാച്ചിനോട് ഏതാണ്ട് സമാനമാണെന്ന് തോന്നുന്നു.

ഇസിജി അളക്കുന്നതിന് സ്മാര്‍ട്ട് വാച്ച് ഒരു സെന്‍സറിനെ പിന്തുണയ്ക്കുമെന്ന അഭ്യൂഹമുണ്ട്. സ്മാര്‍ട്ട് വാച്ചില്‍ ഒരു ഇസിജി അളക്കല്‍ ഉപകരണം ഘടിപ്പിക്കുന്നത് വില വര്‍ദ്ധിപ്പിക്കും, പക്ഷേ ഓപ്പോ വാച്ചിന്റെ വിലയെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. വിരലിലെണ്ണാവുന്ന സ്മാര്‍ട്ട് വാച്ചുകള്‍ മാത്രമേ ഇസിജി സെന്‍സറുമായി വരുന്നുള്ളൂ. ഉദാഹരണത്തിന്, ആപ്പിള്‍ വാച്ച് സീരീസ് 4 അല്ലെങ്കില്‍ അതിനുമുകളിലുള്ളതും സാംസങ് ഗാലക്‌സി വാച്ച് ആക്റ്റീവ് 2 എന്നിവയില്‍ ഇത്തരം സെന്‍സറുകളുണ്ട്. 

മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ ആയ ഫൈന്‍ഡ് എക്‌സ് 2 നൊപ്പം ഓപ്പോ വാച്ച് മാര്‍ച്ച് ആറിന് കമ്പനി പുറത്തിറക്കും. കൊറോണ വൈറസ് ആശങ്കയെത്തുടര്‍ന്ന് എംഡബ്ല്യുസി 2020 പദ്ധതികള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഓപ്പോ ഇപ്പോള്‍ ചൈനയില്‍ മറ്റൊരു ലോഞ്ചിങ് പരിപാടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇതിലാണ് വാച്ച് ഔദ്യോഗികമായി പുറത്തിറക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios